50എംപി കാമറ, അടിസ്ഥാന വില 31,999 രൂപ; വിവോ ടി3 അള്‍ട്രാ 5ജി, വിശദാംശങ്ങള്‍

ചൈനീസ് ടെക് കമ്പനിയായ വിവോ ടി3 അള്‍ട്രാ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു
Vivo T3 Ultra 5G
വിവോ ടി3 അള്‍ട്രാ 5ജി image credit: vivo india
Published on
Updated on

ന്യൂഡല്‍ഹി: ചൈനീസ് ടെക് കമ്പനിയായ വിവോ ടി3 അള്‍ട്രാ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. MediaTek Dimensity 9200+ ചിപ്സെറ്റാണ് ഇതിന് കരുത്ത് പകരുക. പൊടി, ജല സംരക്ഷണവുമായി ബന്ധപ്പെട്ട് IP68 റേറ്റിങ്ങും ഉണ്ട്. എഐ ഇറേസര്‍, എഐ ഫോട്ടോ മെച്ചപ്പെടുത്തല്‍ തുടങ്ങിയ എഐ അധിഷ്ഠിത ഫോട്ടോ സവിശേഷതകളും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്.

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വിവോ ടി3 അള്‍ട്രായുടെ അടിസ്ഥാന മോഡലിന് 31,999 രൂപയാണ് വില. രണ്ട് ഉയര്‍ന്ന വേരിയന്റുകളും ലഭ്യമാണ്. 8GB റാം + 256GB സ്റ്റോറേജ് പതിപ്പിന് 33,999 രൂപയാണ് വില. ടോപ്പ്-ടയര്‍ 12GB റാം + 256GB സ്റ്റോറേജ് ഓപ്ഷന് കുറച്ചുകൂടി വില ഉയരും. 35,999 രൂപയാണ് വില വരിക.

വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും അംഗീകൃത റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴിയും സെപ്റ്റംബര്‍ 19ന് ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയ്ക്കെത്തും. ഫ്‌ലിപ്കാര്‍ട്ടില്‍ വാങ്ങാനും സാധിക്കും. ഫോറസ്റ്റ് ഗ്രീന്‍, ലൂണാര്‍ ഗ്രേ എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഈ ഉപകരണം എത്തുന്നത്.

1.5K (2800 x 1260) റെസല്യൂഷനുള്ള 6.78 ഇഞ്ച് 3D കര്‍വ്ഡ് AMOLED സ്‌ക്രീനാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നതാണ് ഇതിലെ ഡിസ്‌പ്ലേ. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 80-വാട്ട് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5500mAh ബാറ്ററിയാണ് ഉപകരണത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്‍വശത്ത് ഒരു ഡ്യുവല്‍ കാമറ സിസ്റ്റവുമായാണ് വിവോ T3 അള്‍ട്രാ അവതരിപ്പിച്ചത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50എംപി സോണി IMX921 പ്രൈമറി സെന്‍സറും 8MP അള്‍ട്രാവൈഡ് ലെന്‍സും നിറപ്പകിട്ടാര്‍ന്ന ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നു.സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി രൂപകല്‍പ്പന ചെയ്ത 50 എംപി ഷൂട്ടറാണ് മുന്‍ കാമറ.

Vivo T3 Ultra 5G
എഴുപത് വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ; അറിഞ്ഞിരിക്കേണ്ട അഞ്ചുകാര്യങ്ങൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com