മുംബൈ: ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ 2,01,552 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെല്‍ ആണ് ഏറ്റവുമധികം മുന്നേറ്റം രേഖപ്പെടുത്തിയത്.
തുടര്‍ച്ചയായി അഞ്ച് ആഴ്ച നേട്ടം ഉണ്ടാക്കിയ ഓഹരി വിപണി തൊട്ട് മുന്‍പത്തെ ആഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞയാഴ്ച വിപണി തിരിച്ചുകയറുന്നതാണ് കണ്ടത്. ബിഎസ്ഇ സെന്‍സെക്‌സ് 1707 പോയിന്റ് ആണ് മുന്നേറിയത്. ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ മാത്രം 54,282 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 9,30,490 കോടിയായാണ് എയര്‍ടെലിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഐസിഐസിഐ ബാങ്ക് ആണ് തൊട്ടുപിന്നില്‍. 29,662 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഐസിഐസിഐയുടെ മൊത്തം വിപണി മൂല്യം 8,80,867 കോടിയായി ഉയര്‍ന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടിസിഎസ് 23,427 കോടി, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ 22,438 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 22,093 കോടി, ഇന്‍ഫോസിസ് 17,480 കോടി, ഐടിസി 15,194 കോടി, റിലയന്‍സ് 9878 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം എല്‍ഐസി നഷ്ടം നേരിട്ടു. 3004 കോടിയുടെ നഷ്ടമാണ് എല്‍ഐസിക്ക് വിപണി മൂല്യത്തില്‍ ഉണ്ടായത്. നിലവില്‍ 6,54,004 കോടിയാണ് എല്‍ഐസിയുടെ മൊത്തം വിപണി മൂല്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക