ഇനി ഈ ഐഫോണുകളിലും ഐപാഡുകളിലും നെറ്റ്ഫ്ളിക്സ് സേവനം ലഭിക്കില്ല

ഈ ഉപകരണങ്ങളില്‍ വെബ് ബ്രൗസറിലൂടെയും നെറ്റ്ഫ്ളിക്സ് ആസ്വദിക്കാനാവും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Published on
Updated on

ന്യൂഡല്‍ഹി: ചില ഐഫോണുകളിലും ഐപാഡുകളിലും സേവനം നിര്‍ത്തലാക്കാന്‍ ഒരുങ്ങുകയാണ് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സ്. ഐഒഎസ് 16, ഐപാഡോസ് 16 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കുമുള്ള പിന്തുണ നെറ്റ്ഫ്‌ലിക്‌സ് ഉടന്‍ നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഐഒഎസ് 17, ഐപാഡ് ഒഎസ് 17 ഒഎസ് അപ്ഡേറ്റുകള്‍ ലഭിക്കുന്ന ഐഫോണുകളിലും അതിന് ശേഷം പുറത്തിറങ്ങിയ ഫോണുകളിലുമാണ് ഇനി നെറ്റ്ഫ്ളിക്സ് സേവനം ലഭിക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫയല്‍ ചിത്രം
തിരിച്ചുകയറി ഓഹരി വിപണി, ഒന്‍പത് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ രണ്ടു ലക്ഷം കോടിയുടെ വര്‍ധന; തിളങ്ങി എയർടെൽ

ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ ടെന്‍, ഐപാഡ് പ്രോ (ഒന്നാം തലമുറ), ഐപാഡ് (അഞ്ചാം തലമുറ) എന്നിവയെ ഈ മാറ്റം ബാധിക്കും. ഈ ഉപകരണങ്ങളില്‍ ഐഒഎസ് 16, ഐപാഡ് ഒഎസ് 16 എന്നിവയ്ക്ക് മുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാനാവില്ല. ഐഒഎസ് 16 ഉപയോഗിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്ളിക്സ് ആപ്പ് ഉപയോഗിക്കാമെങ്കിലും ബഗ് ഫിക്‌സും അപ്ഡേറ്റുകളും ലഭിക്കില്ല. ഈ ഉപകരണങ്ങളില്‍ വെബ് ബ്രൗസറിലൂടെയും നെറ്റ്ഫ്ളിക്സ് ആസ്വദിക്കാനാവും.

പുതിയ സോഫ്റ്റ് വെയറുകളിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതിന്റെ ഭാഗമായി ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ സ്വീകരിക്കുന്ന സാധാരണമായ നടപടിയാണിത്. ആപ്പ് ഉപയോഗത്തിലൂടെയുള്ള അനുഭവം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.

നെറ്റ്ഫ്ളിക്സ് ആപ്പിന്റെ കോഡില്‍ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി മാക്ക് റൂമേഴ്സ് ആണ് നെറ്റ്ഫ്ളിക്സിന്റെ ഈ നീക്കം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. നെറ്റ്ഫ്ളിക്സ് ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com