ന്യൂഡല്‍ഹി: ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫുമായി സഹകരിച്ച് പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ രണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. ട്രയംഫ് സ്പീഡ് T4, MY25 സ്പീഡ് 400 എന്നി രണ്ടു മോഡലുകളുടെ ഡെലിവറി ഈ മാസം അവസാനം ആരംഭിക്കും.
ട്രയംഫ് സ്പീഡ് T4ന് 2.17 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില വരിക. 'T'ടോര്‍ക്കിനെയും '4' 400 സിസി എന്‍ജിനെയും സൂചിപ്പിക്കുന്നു.സ്പീഡ് 400 നേക്കാള്‍ 10% കൂടുതല്‍ ഇന്ധനക്ഷമത ഈ മോഡലിനുള്ളതായി കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ പരമാവധി 135 കിലോമീറ്റര്‍ വേഗമാണ് അവകാശപ്പെടുന്നത്. 399 സിസി എന്‍ജിനാണ് വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 7,000 rpmല്‍ 30.6 bhp ഉം 5,000 rpmല്‍ 36 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 2,500 ആര്‍പിഎമ്മില്‍ തന്നെ 85% ടോര്‍ക്കും ലഭ്യമാണ്. 6-സ്പീഡ് ഗിയര്‍ബോക്സുമായി വരുന്ന ബൈക്കില്‍ സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ചാണ് മറ്റൊരു പ്രത്യേകത.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ട്രയംഫ് സ്പീഡ് T4-ല്‍ സമ്പൂര്‍ണ എല്‍ഇഡി ലൈറ്റിങ് സിസ്റ്റം, അനലോഗ്-ഡിജിറ്റല്‍ ഡിസ്‌പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഇത് മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും: വെള്ള, ചുവപ്പ്, കറുപ്പ്.
MY25 സ്പീഡ് 400ന് 2.40 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. സ്പീഡ് 400ന്റെ ഈ പരിഷ്‌കരിച്ച പതിപ്പ് പുതിയ പെയിന്റ് സ്‌കീമുകളും നിരവധി ഡിസൈന്‍ മെച്ചപ്പെടുത്തലുകളും അവതരിപ്പിക്കുന്നു. ഹൈ പ്രൊഫൈല്‍ റേഡിയല്‍ ടയറുകളും ഫ്രണ്ട് ബ്രേക്കിനും ക്ലച്ചിനുമായി അഞ്ച്-ഘട്ടമായി ക്രമീകരിക്കാവുന്ന ലിവറുകളും ഇതില്‍ ക്രമീകരിച്ചിരിക്കുന്നു. റേസിങ് യെല്ലോ, പേള്‍ മെറ്റാലിക് വൈറ്റ്, റേസിങ് റെഡ്, ഫാന്റം ബ്ലാക്ക് എന്നിങ്ങനെ നാല് പുതിയ കളര്‍ ഓപ്ഷനുകളില്‍ MY25 സ്പീഡ് 400 ലഭ്യമാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക