ഒരേസമയം ചിത്രങ്ങളും വിഡിയോകളും എടുക്കാം, നൈറ്റോഗ്രാഫി; സാംസങ്ങിന്റെ പുതിയ ഫോണ്‍ തിങ്കളാഴ്ച - വിഡിയോ
ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. സാംസങ് ഗാലക്‌സി എം55എസ് എന്ന പേരില്‍ എം സീരീസിലാണ് പുതിയ ഫോണ്‍ അവതരിപ്പിക്കാന്‍ പോകുന്നത്.
സ്മാര്‍ട്ട്ഫോണ്‍ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. കൂടാതെ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് ഡിസ്പ്ലേ, 50 മെഗാപിക്‌സല്‍ പ്രൈമറി റിയര്‍ കാമറ എന്നിവയും ഇതിന്റെ ഫീച്ചറുകളാണ്. പുതിയ ഫോണ്‍ സെപ്റ്റംബര്‍ 23ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ കോറല്‍ ഗ്രീന്‍, തണ്ടര്‍ ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലാണ് ലഭ്യമാകുക.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സ്മാര്‍ട്ട്ഫോണിന് 6.7 ഇഞ്ച് സൂപ്പര്‍ അമോലെഡ് + ഡിസ്പ്ലേ ഉണ്ടായിരിക്കും. 120Hz റിഫ്രഷ് നിരക്കും 1,000 നിറ്റ്സ് വരെ പീക്ക് തെളിച്ചവും ലഭിക്കും. ഏപ്രിലില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഗാലക്സി എം55 മോഡലിന് സമാനമായി 7.8 എംഎം വീതി ഫോണിന് ഉണ്ടാവും.
ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള 50 മെഗാപിക്‌സല്‍ പിന്‍ കാമറ, 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് കാമറ, 2 മെഗാപിക്‌സല്‍ മാക്രോ കാമറ എന്നിവയാണ് കാമറ സെക്ഷനില്‍ ക്രമീകരിക്കുക. കുറഞ്ഞ വെളിച്ചത്തിലും കാമറ ചലിപ്പിക്കാന്‍ കഴിയുന്ന'നൈറ്റോഗ്രാഫി' ഫീച്ചറുകളും നോ ഷെയ്ക്ക് കാം മോഡും ഫോണിന്റെ മറ്റു പ്രത്യേകതകളാണ്. 50 മെഗാപിക്‌സല്‍ സെല്‍ഫി കാമറയും ഉണ്ടായിരിക്കും. ഫ്രണ്ട്, റിയര്‍ കാമറകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഒരേ സമയം ചിത്രങ്ങളും വീഡിയോയും എടുക്കാന്‍ കഴിയും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക