ന്യൂഡല്‍ഹി: ആദ്യത്തെ ഇലക്ട്രിക് കാര്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി മാരുതി സുസൂക്കി രാജ്യത്തുടനീളം 25,000 ഇവി ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യ ഇലക്ട്രിക് വാഹനത്തിന് ഇവിഎക്‌സ് എന്ന പേരാണ് കമ്പനി നല്‍കിയിരിക്കുന്നത്. വാഹനം പുറത്തിറങ്ങുന്നതിന്റെ ഭാഗമായി 2,300 നഗരങ്ങളിലായി 5100 സര്‍വീസ് സെന്ററുകളും കമ്പനി ആരംഭിക്കും.
ശക്തമായ ചാര്‍ജിങ് സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനായി എണ്ണ വിപണനസ്ഥാപനങ്ങളുമായും ഊര്‍ജ കമ്പനികളുമായും മാരുതി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കുന്നതിന് ഡീലര്‍മാരുമായും കമ്പനി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
ബംഗളൂരില്‍ ഇതിനോടകം സര്‍വീസ് മെക്കാനിക്കുകളുടെ പരിശീലനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 20 മുതല്‍ 25 ലക്ഷം വരെയാണ് മാരുതിയുടെ ഇലക്ട്രിക് വാഹനത്തിന് പ്രതീക്ഷിക്കുന്നത്. ആദ്യ മൂന്ന് മാസത്തില്‍ 3000 യൂണീറ്റ് നിരത്തുകളില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത 7 വര്‍ഷത്തിനുള്ളില്‍ 6 ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക