'വെര്‍ട്ടിക്കല്‍ കാമറ ഐലന്‍ഡ് ഫീച്ചര്‍'; വണ്‍പ്ലസ് 13 അടുത്തയാഴ്ച വിപണിയില്‍

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് പുതിയ സ്മാര്‍ട്ട്ഫോണായ വണ്‍പ്ലസ് 13 അടുത്തയാഴ്ച ചൈനയില്‍ പുറത്തിറക്കിയേക്കും
OnePlus 13 may launch next week
മൈക്രോ-ക്വാഡ് കര്‍വ്ഡ് പാനലും വണ്‍പ്ലസ് 13ല്‍ കാണാന്‍ കഴിഞ്ഞേക്കുംഫയൽ
Published on
Updated on

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് പുതിയ സ്മാര്‍ട്ട്ഫോണായ വണ്‍പ്ലസ് 13 അടുത്തയാഴ്ച ചൈനയില്‍ പുറത്തിറക്കിയേക്കും. കഴിഞ്ഞ വര്‍ഷത്തെ മുന്‍നിര പതിപ്പായ വണ്‍പ്ലസ് 12ന്റെ പിന്‍ഗാമിയായാണ് ഇത് വരിക.

വണ്‍പ്ലസ് 13 ഒരു വെര്‍ട്ടിക്കല്‍ കാമറ ഐലന്‍ഡ് ഫീച്ചറിനൊപ്പം നവീകരിച്ച രൂപകല്‍പ്പനയോടെ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വണ്‍പ്ലസ് 12 നേക്കാള്‍ ഭാരം കുറഞ്ഞതും വെള്ളത്തിനും പൊടി പ്രതിരോധത്തിനുമുള്ള IP68 റേറ്റിങ്ങുമായി അവതരിപ്പിക്കാനാണ് സാധ്യത.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2.5K റെസല്യൂഷനും 5,000 നിറ്റ്സ് പീക്ക് തെളിച്ചവുമുള്ള 6.8 ഇഞ്ച് 8T LPTO OLED ഡിസ്പ്ലേയാണ് ഇതില്‍ ക്രമീകരിക്കുക. ഒരു മൈക്രോ-ക്വാഡ് കര്‍വ്ഡ് പാനലും ഇതില്‍ കാണാന്‍ കഴിഞ്ഞേക്കും. സ്നാപ്ഡ്രാഗണ്‍ 8 Gen 4 ചിപ്സെറ്റായിരിക്കും ഇതിന് കരുത്തുപകരുക.16GB റാമും 1TB സ്റ്റോറേജും ഇതില്‍ പ്രതീക്ഷിക്കാം.

കാമറ സെക്ഷനില്‍ പുതിയ ഫീച്ചറുകള്‍ കാണാം. വണ്‍പ്ലസ് 13ല്‍ പ്രധാന കാമറയില്‍ 50MP Sony LYT808 സെന്‍സറും 50MP അള്‍ട്രാവൈഡ് ലെന്‍സും 3X ഒപ്റ്റിക്കല്‍ സൂമോടുകൂടിയ 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സും വന്നേക്കാം.എഐ ഇറേസര്‍, എഐ ബെസ്റ്റ് ഫേസ് തുടങ്ങിയ എഐ അധിഷ്ഠിത ഫീച്ചറുകളും ഇതില്‍ കണ്ടേക്കാം. 100W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയോടെയായിരിക്കും ഫോണ്‍ വരിക. വണ്‍പ്ലസ് 13ന് ഇന്ത്യയില്‍ 60,000 മുതല്‍ 70,000 രൂപ വരെ വില പ്രതീക്ഷിക്കാം.

OnePlus 13 may launch next week
പുതിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുമായി എല്‍ഐസി; വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com