ന്യൂഡൽഹി: സേവനത്തിന് ഇടപാട് ചാര്‍ജ് ഈടാക്കാന്‍ തുടങ്ങിയാല്‍ ഭൂരിഭാഗം ഉപയോക്താക്കളും യുപിഐ ഉപേക്ഷിക്കുമെന്ന് സര്‍വേ. 75 ശതമാനം ഉപയോക്താക്കളും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് എതിരാണെന്ന് ലോക്കല്‍സര്‍ക്കിള്‍സിന്റെ സര്‍വേയില്‍ പറയുന്നു.
38 ശതമാനം ഉപയോക്താക്കളും തങ്ങളുടെ പേയ്മെന്റ് ഇടപാടുകളുടെ 50 ശതമാനത്തിലധികവും യുപിഐ വഴിയാണ് നടത്തുന്നത്. സര്‍വേയില്‍ പങ്കെടുത്ത 22 ശതമാനം യുപിഐ ഉപയോക്താക്കള്‍ മാത്രമാണ് സേവനത്തിന് ട്രാന്‍സക്ഷന്‍ ഫീസ് ഏര്‍പ്പെടുത്തിയാല്‍ വഹിക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ചത്. ഇടപാട് ഫീസ് ഏര്‍പ്പെടുത്തിയാല്‍ യുപിഐ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് പ്രതികരിച്ചവരില്‍ 75 ശതമാനം പേരും പറഞ്ഞതായും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
308 ജില്ലകളില്‍ നിന്ന് ലഭിച്ച 42,000 പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേ റിപ്പോര്‍ട്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ 57 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൂല്യത്തില്‍ 44 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ആദ്യമായി യുപിഐ ഇടപാടുകള്‍ 10000 കോടി കടന്നു. 13100 കോടിയായാണ് ഇടപാടുകളുടെ എണ്ണം വര്‍ധിച്ചത്. മുന്‍ സാമ്പത്തികവര്‍ഷം ഇത് 8400 കോടിയായിരുന്നു. മൂല്യത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക