മുംബൈ: ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.97 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്‌സി ബാങ്കുമാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്.
കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 1653 പോയിന്റ് ആണ് മുന്നേറിയത്. ഒരു ഘട്ടത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി കുതിക്കുന്നതിനും നിക്ഷേപകര്‍ സാക്ഷിയായി. കഴിഞ്ഞയാഴ്ച ഐസിഐസിഐ ബാങ്കിന്റെ മാത്രം നേട്ടം 63,359 കോടിയാണ്. 9,44,226 കോടിയായാണ് ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 58,569 കോടി രൂപ വര്‍ധിച്ചു. 13,28,605 കോടിയായാണ് വിപണി മൂല്യം ഉയര്‍ന്നത്. ഭാരതി എയര്‍ടെല്‍ 44,319 കോടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 19,384 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 10,725 കോടി, ഐടിസി 1,375 കോടി എന്നിങ്ങനെയാണ് വിപണി മൂല്യം ഉയര്‍ന്ന മറ്റു കമ്പനികള്‍. അതേസമയം ടിസിഎസ്, ഇന്‍ഫോസിസ്, എല്‍ഐസി, എസ്ബിഐ എന്നിവയുടെ വിപണി മൂല്യം ഇടിഞ്ഞു. ടിസിഎസിന് മാത്രം 85,730 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 15,50,459 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്.
അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറച്ചതിനിടെ, സെപ്റ്റംബര്‍ മാസത്തില്‍ ഇതുവരെ 33,700 കോടിയാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്. ഈ വര്‍ഷത്തെ രണ്ടാമത്തെ ഉയര്‍ന്ന നിക്ഷേപമാണിത്. മാര്‍ച്ചില്‍ 35,100 കോടി രൂപയാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒഴുക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക