മുംബൈ: ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും പുതിയ ഉയരം കുറിച്ചു. തുടക്കം മുതല്‍ തന്നെ നേട്ടത്തിലാണ് ഓഹരി വിപണി. നിലവില്‍ 250 പോയിന്റ് നേട്ടത്തോടെ 85,000ലേക്ക് അടുക്കുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 25,900 എന്ന സൈക്കോളജിക്കല്‍ ലെവല്‍ തൊട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞ വെള്ളിയാഴ്ച സെന്‍സെക്‌സ് 1360 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയും സര്‍വകാല ഉയരത്തിലായിരുന്നു. ഭാരതി എയര്‍ടെല്‍, എസ്ബിഐ, ഒഎന്‍ജിസി ഓഹരികളാണ് പ്രധാനമായി ഇന്ന് നേട്ടം ഉണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍ ടെക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക