കോണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പരിരക്ഷ, ഐപി69 റേറ്റ്ഡ് സംരക്ഷണം; റെഡ്മിയുടെ പുതിയ ഫോണ്‍ വ്യാഴാഴ്ച

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റെഡ്മിയുടെ പുതിയ ഫോണ്‍ വ്യാഴാഴ്ച പുറത്തിറങ്ങും
Redmi Note 14 Pro Series to Debut on September 26
റെഡ്മി നോട്ട് 14 പ്രോ ഫോൺ‌എക്സ്
Published on
Updated on

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റെഡ്മിയുടെ പുതിയ ഫോണ്‍ വ്യാഴാഴ്ച പുറത്തിറങ്ങും. റെഡ്മി നോട്ട് 14 പ്രോ സീരീസ് ഫോണുകള്‍ സെപ്റ്റംബര്‍ 26ന് ലോഞ്ച് ചെയ്യുമെന്ന് ഷവോമി സ്ഥിരീകരിച്ചു.

റെഡ്മി നോട്ട് 14 പ്രോ സീരീസില്‍ റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 പ്രോ പ്ലസ് മോഡലുകളാണ് ഉള്ളത്. കോണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പരിരക്ഷയുള്ള ഫോണിന് ഐപി69 റേറ്റ്ഡ് സംരക്ഷണവും കമ്പനി ഉറപ്പാക്കിയിട്ടുണ്ട്. ചൈനയിലാണ് പുതിയ ഫോണ്‍ ലോഞ്ച് ചെയ്യുന്നത്. കൂടാതെ, റെഡ്മി നോട്ട് 14 പ്രോ സീരീസ് മൊബൈല്‍ ഫോണ്‍ വാട്ടര്‍പ്രൂഫിംഗിനുള്ള IP66, IP68, IP69 ടെസ്റ്റുകളില്‍ വിജയിച്ചതായി അവകാശപ്പെടുന്നു. വിപുലീകൃത ബാറ്ററി ലൈഫ് ആയിരിക്കും മറ്റൊരു പ്രത്യേകത.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മിറര്‍ പോര്‍സലൈന്‍ വൈറ്റ്, ഫാന്റം ബ്ലൂ, ട്വിലൈറ്റ് പര്‍പ്പിള്‍ നിറങ്ങളിലാണ് റെഡ്മി നോട്ട് 14 പ്രോ വരുന്നത്. ഹോള്‍ പഞ്ച് കട്ടൗട്ടുള്ള വളഞ്ഞ ഡിസ്പ്ലേയും മൂന്ന് കാമറ ലെന്‍സുകളും എല്‍ഇഡി ഫ്‌ലാഷും ഉള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഐലന്‍ഡുമാണ് മറ്റു ഫീച്ചറുകള്‍. സ്നാപ്ഡ്രാഗണ്‍ 7s Gen 3 ചിപ്സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 50 മെഗാപിക്‌സല്‍ പ്രൈമറി കാമറയും 90W ചാര്‍ജിംഗ് പിന്തുണയും ലഭിക്കും. 1.5K റെസല്യൂഷന്‍ ഡിസ്പ്ലേയാണ് മറ്റൊരു പ്രത്യേകത.

Redmi Note 14 Pro Series to Debut on September 26
ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു, സെന്‍സെക്‌സ് ആദ്യമായി 85,000 തൊട്ടു, നിഫ്റ്റിയും പുതിയ ഉയരത്തില്‍; ടാറ്റ കമ്പനികള്‍ നേട്ടത്തില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com