ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ സബ്‌കോംപാക്ട് എസ് യുവി സെഗ്മന്റിലെ ജനകീയ മോഡലായ നെക്‌സോണിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കി. ടാറ്റ നെക്‌സോണ്‍ ഐസിഎന്‍ജി എന്ന് പേര് നല്‍കിയിരിക്കുന്ന മോഡലിന്റെ വില ആരംഭിക്കുന്നത് 8.99 ലക്ഷം രൂപ മുതലാണ്.
നെക്സോണ്‍ ഐസിഎന്‍ജി യ്ക്കും നിലവിലുള്ള 1.2ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ തന്നെയാണ്. 170 Nm പരമാവധി ടോര്‍ക്കിനെതിരെ 100 Hp പരമാവധി പവര്‍ ഔട്ട്പുട്ടും പുറപ്പെടുവിക്കും. ഇതോടൊപ്പം 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ആണ് ക്രമീകരിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
321 ലിറ്റര്‍ ബൂട്ട് സ്‌പേസിനായി കോംപാക്റ്റ് എസ്യുവിയില്‍ ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. എസ്യുവിക്ക് 6 എയര്‍ബാഗുകള്‍, ഇഎസ്പി എന്നിവ അടക്കം ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ട്. പനോരമിക് സണ്‍റൂഫ്, നാവിഗേഷന്‍ ഡിസ്‌പ്ലേയുള്ള 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. 8 വേരിയന്റുകളുമായാണ് വാഹനം വിപണിയില്‍ ഇറങ്ങുക.
ഇതിന് പുറമേ പുതുക്കിയ നെക്‌സോണ്‍ ഇവി പതിപ്പിലും ഡാര്‍ക്ക് വേരിയന്റുകളിലും കമ്പനി നിരവധി മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. നെക്സോണ്‍ ഇവിയില്‍ നിരവധി അപ്ഡേറ്റുകളാണ് കമ്പനി കൊണ്ടുവന്നത്. അപ്‌ഡേറ്റഡ് 45 kWh ബാറ്ററി പായ്ക്കാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 489 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. നിലവില്‍ 350-370 കിലോമീറ്റര്‍ പരിധിയാണ് ഉള്ളത്. പുതിയ റെഡ് ഡാര്‍ക്ക് പതിപ്പിനെക്കുറിച്ച് പറയുകയാണെങ്കില്‍, നിലവിലുള്ള ഡാര്‍ക്ക് വേരിയന്റുകളുടെ ഒരു അപ്‌ഡേറ്റഡ് വേര്‍ഷനാണ് അവതരിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക