ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ ഫോണ്‍ വരുന്നു. വി40 സീരീസില്‍ പുതിയ കൂട്ടിച്ചേര്‍ക്കലായി വി40ഇ (V40e ) ആണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. കമ്പനിയുടെ വെബ്‌സൈറ്റ്, ഇ-കോമേഴ്‌സ് സൈറ്റായ ഫ്‌ലിപ്പ്കാര്‍ട്ട് എന്നിവ വഴി ഇത് വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കുക.
റോയല്‍ ബ്രോണ്‍സ്, മിന്റ് ഗ്രീന്‍ എന്നി നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തുക. പഞ്ച് ഹോള്‍ ഡിസ്‌പ്ലേ, കര്‍വ്ഡ് എഡ്ജ് എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്. 6.77 ഇഞ്ച് ഫുള്‍ എച്ച്ഡ് പ്ലസ് കര്‍വ്ഡ് ഡിസ്‌പ്ലേ, 120hz റിഫ്രഷ് റേറ്റ്, 5500 എംഎഎച്ച് ബാറ്ററി, 80w ഫാസ്റ്റ് ചാര്‍ജിങ് തുടങ്ങിയവയും ഫോണിന്റെ പ്രത്യേകതകളാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കാമറ വിഭാഗത്തില്‍ 50 മെഗാപിക്‌സല്‍ പ്രൈമറി കാമറയും (Sony IMX882) 2x പോര്‍ട്രെയിറ്റ് മോഡും 8MP അള്‍ട്രാ വൈഡ് ലെന്‍സും ഓറ ലൈറ്റും സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 50 എംപി മുന്‍ കാമറയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. എഐ ഫോട്ടോ എന്‍ഹാന്‍സര്‍, എഐ ഇറേസര്‍ തുടങ്ങിയ എഐ ഫീച്ചറുകളാണ് ഈ ഫോണിന്റെ മറ്റു പ്രത്യേകതകള്‍. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് മീഡിയാടെക് ഡൈമെന്‍സിറ്റി 7300 ചിപ്സെറ്റാണ് കരുത്തുപകരുന്നത്. ഉപകരണത്തിന് 0.749 സെന്റിമീറ്റര്‍ കനവും 183 ഗ്രാം ഭാരവും ഉണ്ടാകും. 20000 നും 30000 നും ഇടയിലായിരിക്കും വില.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക