ലക്ഷ്യമിടുന്നത് ഇതുവരെയുള്ളതിലെ ഏറ്റവും വലിയ മൂലധന സമാഹരണം; ഹ്യുണ്ടായിയുടെ 25,000 കോടിയുടെ ഐപിഒയ്ക്ക് അനുമതി, സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗ്ഗിയും

വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെയും ഐപിഒയ്ക്ക് ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബിയുടെ അനുമതി
hyundai- swiggi
ഹ്യുണ്ടായിയുടെ 25,000 കോടിയുടെ ഐപിഒയ്ക്ക് അനുമതിഫയൽ
Published on
Updated on

ന്യൂഡല്‍ഹി: വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെയും ഐപിഒയ്ക്ക് ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബിയുടെ അനുമതി. രാജ്യത്തെ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ഐപിഒയിലൂടെ ഹ്യുണ്ടായ് ഏകദേശം 25,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ജൂണിലാണ് ഹ്യുണ്ടായ് സെബിയില്‍ അപേക്ഷ നല്‍കിയത്. ഒക്ടോബറില്‍ ഐപിഒ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐപിഒയിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിച്ച് പ്രീമിയം കാറുകളുടെയും വൈദ്യുതി വാഹനങ്ങളുടെയും വിഭാഗം വിപുലീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇരുപത് വര്‍ഷത്തിനിടെ രാജ്യത്ത് പ്രാഥമിക ഓഹരി വില്‍പ്പന നടത്തുന്ന ആദ്യ കാര്‍ കമ്പനിയായിരിക്കും ഹ്യുണ്ടായി. 2003ല്‍ മാരുതി സുസുക്കിയാണ് അവസാനമായി ഈ വിഭാഗത്തില്‍ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 14.2 കോടി ഓഹരികളാണ് ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ രീതിയില്‍ കമ്പനി വിറ്റഴിക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

11,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് സ്വിഗ്ഗി ഐപിഒ രംഗത്തേയ്ക്ക് കടന്നുവരുന്നത്. കമ്പനിയുടെ ഐപിഒ നവംബറില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഒയ്ക്ക് അനുമതി ചോദിച്ച് ഏപ്രിലില്‍ 30നാണ് കമ്പനി സെബിക്ക് അപേക്ഷ നല്‍കിയത്. 2014ലാണ് സ്വിഗ്ഗി സ്ഥാപിച്ചത്. നിലവില്‍ 1300 കോടി ഡോളര്‍ മൂല്യമുള്ള കമ്പനിയാണ് സ്വഗ്ഗി.

hyundai- swiggi
സ്പാം കോളുകളും സന്ദേശങ്ങളും വന്നാല്‍ ഉടന്‍ അലര്‍ട്ട്; എഐ അധിഷ്ഠിത സംവിധാനവുമായി എയര്‍ടെല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com