തൃശൂര്‍: താമര ലെഷര്‍ എക്‌സ്പീരിയന്‍സസിന്റെ ലൈലാക് ഹോട്ടല്‍ ബ്രാന്‍ഡ് കേരളത്തിലേക്കും വ്യാപിപ്പിച്ചു. കേരളത്തില്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്ന മൂന്ന് ലൈലാക് ഹോട്ടലുകളില്‍ ആദ്യത്തേത് ഗുരുവായൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗുരുവായൂര്‍ തെക്കേനടയില്‍ നിന്ന് 550 മീറ്റര്‍ അകലെ അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ച ഹോട്ടലിന്റെ ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു.എന്‍ കെ അക്ബര്‍ എംഎല്‍എ , നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍, വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആത്മീയ വിനോദസഞ്ചാരത്തില്‍ 'താമരയുടെ' ദീര്‍ഘകാല കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഗുരുവായൂരില്‍ ഹോട്ടല്‍ തുടങ്ങിയതെന്ന് താമര ലെഷര്‍ എക്സ്പീരിയന്‍സസ് സിഇഒയും ഡയറക്ടറുമായ ശ്രുതി ഷിബുലാല്‍ പറഞ്ഞു. ഹോട്ടലില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 36 മുറികളാണ് ഉള്ളത്. ക്ഷേത്ര പരിപാടികള്‍, വിവാഹങ്ങള്‍ അടക്കമുള്ള ചടങ്ങുകള്‍ നടത്താന്‍ കഴിയും വിധമാണ് ഹോട്ടല്‍ സജ്ജീകരിച്ചിരിക്കുന്നത്. 94 അതിഥികള്‍ക്ക് വരെ ആതിഥേയത്വം വഹിക്കാനുള്ള ശേഷിയുള്ള ഈ ഹോട്ടലില്‍, മള്‍ട്ടി-കസിന്‍ വെജിറ്റേറിയന്‍ റെസ്റ്റോറന്റായ കേസര്‍, 275 മുതല്‍ 300 പേര്‍ക്ക് വരെ ഇരിക്കാന്‍ കഴിയുന്ന ഉത്സവ എന്ന ഗംഭീര വിരുന്ന് ഹാള്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഹോട്ടലില്‍ 100 പേര്‍ക്ക് ഇരിക്കാവുന്ന ഒരു സദ്യ ഹാളാണ് മറ്റൊരു പ്രത്യേകത. കണ്ണൂരിലും ആലപ്പുഴയിലുമാണ് മറ്റു രണ്ടു ലൈലാക് ഹോട്ടലുകള്‍ വരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക