ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിയുടെ സെഡാന്‍ മോഡലായ ഡിസയറിന്റെ പരിഷ്‌കരിച്ച പതിപ്പ് നവംബര്‍ നാലിന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ഡിസൈനുമായി ബന്ധപ്പെട്ട് പുതിയ ഡിസയറില്‍ ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍, ഒന്നിലധികം തിരശ്ചീന സ്ലാട്ടുകളുള്ള പുതിയ ഗ്രില്‍, പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകളും ഫോഗ് ലൈറ്റുകളും, പുതിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, ത്രികോണ ഗ്രാഫിക്‌സുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവ ഉള്‍പ്പെടുന്നു.
സബ്-ഫോര്‍-മീറ്റര്‍ സെഡാന്റെ അകത്തളത്തില്‍ ഇലക്ട്രിക് സണ്‍റൂഫ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, 360-ഡിഗ്രി കാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഡ്യുവല്‍-ടോണ്‍ തീം, വലിയ ഫ്രീസ്റ്റാന്‍ഡിങ് ടച്ച്സ്‌ക്രീന്‍ യൂണിറ്റ് എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലാണ് മറ്റൊരു പ്രത്യേകത.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പുതിയ തലമുറ സ്വിഫ്റ്റില്‍ നിന്ന് കടമെടുത്ത 1.2 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍, Z-സീരീസ് പെട്രോള്‍ എന്‍ജിന്‍ ആണ് ഇതിന് കരുത്തുപകരുക. 80 ബിഎച്ച്പിയും 112 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫൈവ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി യൂണിറ്റുകള്‍ വഴി മുന്‍ ചക്രങ്ങളിലേക്ക് പവര്‍ എത്തും. സിഎന്‍ജി പതിപ്പും ഇറക്കിയേക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക