പിടിച്ചാല്‍ കിട്ടില്ല പൊന്നേ, വില കുതിച്ചുയരും; ഡിസംബറില്‍ ഗ്രാമിന് 8000ല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്
Gold prices will reach 8000 per gram in December, experts say
സ്വര്‍ണവില
Published on
Updated on

ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ ദേഭിച്ച് മുന്നേറുന്ന സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ ഉയരങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Gold prices will reach 8000 per gram in December, experts say
കേന്ദ്ര സര്‍ക്കാരിന്റെ കടം കുതിച്ചുയര്‍ന്നു; 176 ലക്ഷം കോടി, 25 ശതമാനം വര്‍ധന

ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ 29 ശതമാനത്തിന്റെ വര്‍ധവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്ന് ആഗോള ഏജന്‍സിയായ ഫിച്ച് സൊലൂഷന്‍ പ്രതീക്ഷിക്കുന്നത്. സ്വര്‍ണവിലയില്‍ യുഎസ് തെരഞ്ഞെടുപ്പ് ഫലവും ബാധിച്ചേക്കാമെന്നും വിദഗ്ധര്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കാമെന്നുമാണ് വിലയിരുത്തല്‍.

എന്നാല്‍ കോവിഡിന് മുന്നെയുള്ള നിലയെക്കാള്‍ സ്വര്‍ണത്തിന്റെ വില വരും വര്‍ഷങ്ങളില്‍ ഉയര്‍ച്ചയിലെത്തുമെന്നാണ് ഇക്ര റേറ്റിങ്‌സ് പ്രതീക്ഷ. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങള്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ക്കിടയാക്കുമെന്നും, പലിശ നിരക്കുകള്‍ കുറയാനും ഇടയാക്കും. ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് കൂടുതല്‍ പര്‍ച്ചേസിങ് നടത്തുമെന്നുമാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com