Markets slump: അമേരിക്കന്‍ താരിഫ് ഭീഷണി; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് താഴ്ന്നു

ഓഹരി വിപണിയില്‍ കനത്ത ഇടിവ്
SHARE MARKET TRENDS
സെന്‍സെക്‌സ് 1000 പോയിന്റ് താഴ്ന്നുപ്രതീകാത്മക ചിത്രം
Updated on

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 1200 പോയിന്റ് താഴ്ന്ന് 77000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ എത്തി. നിഫ്റ്റി 23,500ല്‍ താഴെയാണ്.

വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ച് ഇറക്കുമതി താരിഫ് കൂട്ടുമെന്ന അമേരിക്കന്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, സണ്‍ഫാര്‍മ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിലും ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് പിടിച്ചുനിന്നു. സൊമാറ്റോയും നേട്ടത്തിലാണ്.

ഏപ്രില്‍ രണ്ടിന് പരസ്പര താരിഫ് നടപ്പാക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. അമേരിക്കയെ സംബന്ധിച്ച് ഇത് വിമോചന ദിനമാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. താരിഫ് സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. ഇതാണ് വിപണിയില്‍ പ്രതിഫലിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com