CORLEO: ഇത് വേറെ ലെവല്‍! ഓടും, ചാടും, കുന്നുകയറും; നാല് കാലുള്ള 'കോര്‍ലിയോ' അവതരിപ്പിച്ച് കാവാസാക്കി, വിഡിയോ
എക്സ്പോ 2025 ഒസാക്കയില്‍ നാല് കാലുകളുള്ള ഓഫ്‌റോഡ് വാഹനമായ കോര്‍ലിയോ അവതരിപ്പിച്ച് ജാപ്പനീസ് വാഹനനിര്‍മാണ കമ്പനിയായ കാവാസാക്കി. ഓടാനും ചാടാനും കഴിയുന്ന വാഹനത്തിന് മല കയറാനും ഇറങ്ങാനും അനയാസം കഴിയും. മോട്ടോര്‍സൈക്കിളിങ്ങിന്റെ ഊര്‍ജ്ജവും നൂതന റോബോട്ടിക്‌സ് സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് ദുര്‍ഘടമായ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാനും ഈ ഹൈഡ്രജന്‍പവര്‍ മെഷീന് സാധിക്കുന്നു.
സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ ഔട്ട്‌ഡോര്‍ റൈഡിങ് അനുഭവം നല്‍കുന്നു ഈ 'യന്ത്രക്കുതിര'. 2050ടെ ഗതാഗത മാര്‍ഗങ്ങളില്‍ വന്നേക്കാവുന്ന കമ്പനിയുടെ ഉള്‍ക്കാഴ്ചയാണ് കോര്‍ലിയോയിലൂടെ വ്യക്തമാകുന്നത്. വാഹനങ്ങളിലെ ചക്രങ്ങള്‍ക്ക് പകരം ഓഫ് റോഡിങ് ശേഷിയുള്ള കാലുകളും കൈകളും ഉപയോഗിച്ചാണ് ഇവ സഞ്ചരിക്കുക.
കാലുകളിലെ റബ്ബര്‍ കൊണ്ട് നിര്‍മ്മിച്ച കുളമ്പ് പുല്ല്, ചരല്‍, പാറ തുടങ്ങിയ പ്രതലങ്ങളില്‍ പൊരുത്തപ്പെടുന്നതിന് ഇടത്തുനിന്ന് വലത്തോട്ട് പിളര്‍ന്നിരിക്കുന്നു. കുത്തനെയുള്ള ചരിവുകള്‍ കയറുമ്പോഴോ പടികള്‍ കയറുമ്പോഴോ പോലും റൈഡറുടെ ശരീരം മുന്നോട്ട് നോക്കുന്ന രീതിയില്‍ നിലനിര്‍ത്തുന്നതിനൊപ്പം, സന്തുലിതാവസ്ഥയും സ്ഥിരതയും നിലനിര്‍ത്തുന്ന 'ലെഗ്ഗ്ഡ് മൊബിലിറ്റി പ്ലാറ്റ്‌ഫോം' ലെഗ്മൗണ്ടഡ് യൂണിറ്റുകള്‍ക്ക് ശക്തി പകരാന്‍ 150 സിസി ഹൈഡ്രജന്‍ എഞ്ചിന്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നു, പിന്നില്‍ ഘടിപ്പിച്ച ഹൈഡ്രജന്‍ കാനിസ്റ്റര്‍ ഇന്ധനം നല്‍കി കുറഞ്ഞ എമിഷനും കുറഞ്ഞ ശബ്ദവും വാഗ്ദാനം ചെയ്യുന്നു. രാത്രി യാത്രകള്‍ക്ക് മുന്നിലും പിന്നിലും ആവശ്യത്തിന് ലൈറ്റുകളും ഉണ്ട്. വാഹനത്തിലെ സെന്‍സറുകള്‍ റൈഡറുടെ ചലനങ്ങള്‍ മനസിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കാനും സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക