
ന്യൂഡല്‍ഹി: യുപിഐക്ക് പിന്നാലെ മെറ്റയുടെ മെസേജിങ് ആപ്പായ വാട്‌സ്ആപ്പും തകരറാറില്‍. വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ലെന്നതാണ് ഉപയോക്തക്കളുടെ വ്യാപക പരാതി. ഇതില്‍ ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ലെന്നാണ് കൂടുതല്‍ പരാതികള്‍.
സന്ദേശങ്ങള്‍ അയക്കാനോ സ്റ്റാറ്റസ് അപ്ലോഡ് ചെയ്യാനോ സാധിക്കുന്നില്ല എന്നതാണ് നേരിട്ട മറ്റൊരു പ്രശ്‌നം. അതേസമയം ചിലര്‍ക്ക് ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഡൗണ്‍ഡിറ്റക്ടറിന്റെ കണക്കനുസരിച്ച് ശനിയാഴ്ച വൈകുന്നേരം 5:30 ഓടെ 460-ലധികം പരാതികള്‍ ലഭിച്ചു. ഇതില്‍ 81 ശതമാനവും സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കുന്നില്ലെന്നതായിരുന്നു.
എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് വാട്‌സ്ആപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇത് വരെ ഉണ്ടായിട്ടില്ല. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും സമാനമായ തടസ്സം ഉണ്ടായതായി ചില ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക