ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണി ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇ സെന്‍സെക്‌സ് 800 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. നിഫ്റ്റി 24,750 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി.
ബാങ്ക് ഓഹരികളിന്മേലുള്ള വില്‍പ്പന സമ്മര്‍ദ്ദമാണ് ഇടിവിന് കാരണം. ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലെ കമ്പനികളുടെ ലാഭനഷ്ടകണക്കുകള്‍ ഈയാഴ്ച മുതല്‍ പുറത്തുവരും. അതുകൊണ്ട് ഏറെ കരുതലോടെയായിരിക്കും നിക്ഷേപകര്‍ ഇതിനെ ഉറ്റുനോക്കുക. കമ്പനികളുടെ മൂന്നാം പാദ ഫല കണക്കുകള്‍ അനുകൂലമാണെങ്കില്‍ വിപണിയില്‍ അത് ഗുണകരമായി പ്രതിഫലിക്കുമെന്നാണ് വിപണി വിദഗ്ധരുടെ പ്രതീക്ഷ.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത എണ്ണവിലയിലെ ചാഞ്ചാട്ടവും വിപണിയെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങളാണ്. എച്ച്ഡിഎഫ്‌സി ബാങ്ക് അടക്കമുള്ള ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവയാണ് നഷ്ടം നേരിട്ട മറ്റു പ്രധാന ഓഹരികള്‍. ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക