9.20 ലക്ഷം രൂപ മുതല്‍ വില, 649 സിസി എന്‍ജിന്‍; സിബി650ആര്‍, സിബിആര്‍650ആര്‍ മോഡലുകളുമായി ഹോണ്ട

ഹോണ്ട സിബി650ആര്‍, സിബിആര്‍650ആര്‍ മോഡലുകള്‍ ഇന്ത്യയില്‍ വീണ്ടും അവതരിപ്പിച്ച് പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട
Honda CB650R And CBR650R Launched In India
സിബി650ആര്‍, സിബിആര്‍650ആര്‍ മോഡലുകള്‍ അവതരിപ്പിച്ച് ഹോണ്ട
Updated on

മുംബൈ: ഹോണ്ട സിബി650ആര്‍, സിബിആര്‍650ആര്‍ മോഡലുകള്‍ ഇന്ത്യയില്‍ വീണ്ടും അവതരിപ്പിച്ച് പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട.നിയോ-റെട്രോ നേക്കഡ് സിബി650ആറിന് 9.20 ലക്ഷം രൂപയും മിഡില്‍വെയ്റ്റ് സൂപ്പര്‍സ്പോര്‍ട്ട് സിബിആര്‍650ആറിന് 9.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ഡെലിവറികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.മുമ്പത്തെപ്പോലെ, സിബി650ആര്‍, സിബിആര്‍650ആര്‍ എന്നിവ ഹോണ്ടയുടെ ബിഗ് വിംഗ് ഷോറൂമുകളില്‍ നിന്നാണ് വില്‍പ്പന നടത്തുക.

രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും 12,000 ആര്‍പിഎമ്മില്‍ 93 എച്ച്പിയും 6,500 ആര്‍പിഎമ്മില്‍ 63 എന്‍എമ്മും പുറപ്പെടുവിക്കുന്ന 649 സിസി ഇന്‍-ലൈന്‍ ഫോര്‍-സിലിണ്ടര്‍ എന്‍ജിനാണ് കരുത്ത് പകരുന്നത്. എന്‍ജിനെ 6-സ്പീഡ് ഗിയർബോക്സും സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ചുമായി ബന്ധിപ്പിച്ചിരിക്കുന്നു. മുമ്പ് വില്‍പ്പനയിലുണ്ടായിരുന്ന മോഡലുകളെ അപേക്ഷിച്ച് രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും രൂപകല്‍പ്പനയില്‍ കാര്യമായ വ്യത്യാസമുണ്ട്. സിബിആര്‍650ആറില്‍ ഇരട്ട എല്‍ഇഡി ഹെഡ്ലൈറ്റ് സജ്ജീകരണമാണ് ഉള്ളത്.

കൂടാതെ വശങ്ങളിലെ പാനലുകള്‍ മൂര്‍ച്ചയുള്ളതും സ്പോര്‍ട്ടിയര്‍ ലുക്കും നല്‍കുന്നു. സിബിആര്‍ 650 ആറിന് ടാങ്കില്‍ പുതിയ എക്സ്റ്റന്‍ഷനുകള്‍ ലഭിക്കുന്നു. പുതുക്കിയ പിന്‍ഭാഗമാണ് രണ്ട് മോഡലുകളുടെയും മറ്റൊരു ആകര്‍ഷണം. സിബിആര്‍ 650 ആര്‍ രണ്ട് നിറങ്ങളില്‍ ലഭ്യമാണ് - ഗ്രാന്‍ഡ് പ്രിക്‌സ് റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക്. സിബി650ആര്‍ കാന്‍ഡി ക്രോമോസ്ഫിയര്‍ റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്നി നിറങ്ങളില്‍ ലഭ്യമാണ്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പുതിയ 5 ഇഞ്ച് TFT സ്‌ക്രീന്‍, ഹോണ്ട റോഡ്സിങ്ക് ആപ്പ് കോംപാറ്റിബിലിറ്റി, എബിഎസ്, ഹോണ്ട സെലക്ടബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് ഇരുമോഡലുകളും വിപണിയില്‍ എത്തുക. രണ്ട് മോട്ടോര്‍സൈക്കിളുകളിലും മുന്നില്‍ 41 mm സെപ്പറേറ്റ് ഫംഗ്ഷന്‍ ബിഗ്-പിസ്റ്റണ്‍ ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കും ഉണ്ട്. മുന്നില്‍, ബൈക്കുകള്‍ക്ക് ഇരട്ട 310 mm ഡിസ്‌കുകളും പിന്നില്‍ 240 mm ഡിസ്‌കും ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com