
ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ പുതിയ ബൈക്ക് ആയ ലാന്‍ഡര്‍ 250 ഒക്ടോബറില്‍ വിപണിയില്‍ എത്തിയേക്കും.1,90,000 മുതല്‍ 2,20,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ടിവിഎസ് അപ്പാച്ചെ RTR 180, യമഹ എംടി 15 വി2 എന്നിവയുമായാണ് ലാന്‍ഡര്‍ മത്സരിക്കുക.
249 സിസി എന്‍ജിന്‍ 20.5 ബിഎച്ച്പിയും 20.6 എന്‍എം ടോര്‍ക്യൂവും പുറപ്പെടുവിക്കും. ഫൈവ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുമായാണ് ബൈക്ക് വരുന്നത്. ഫ്രണ്ട് സസ്‌പെന്‍ഷനായി ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്‌സും റിയര്‍ സസ്‌പെന്‍ഷനായി മോണാഷോക്ക് അബ്‌സോര്‍ബറും അവതരിപ്പിക്കും.ഡ്യുവല്‍ ചാനല്‍ എബിഎസാണ് ബ്രേക്കിങ് സിസ്റ്റമായി വരിക. മുന്‍പില്‍ ഡിസ്‌ക് ബ്രേക്ക് സാങ്കേതികവിദ്യയാണ് അവതരിപ്പിക്കുക.
ഡേടൈം റണിങ് ലൈറ്റുകള്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, പാസ് ലൈറ്റ്, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക