
ന്യൂഡല്‍ഹി: ചൈനയില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഓപ്പോയുടെ ഫോള്‍ഡബിള്‍ ഫോണായ ഫൈന്‍ഡ് എന്‍5 ആഗോളതലത്തില്‍ വണ്‍പ്ലസ് ഓപ്പണ്‍ 2 എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ആഗോള തലത്തില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും നേര്‍ത്ത ഫോള്‍ഡബിള്‍ ഫോണ്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വളരെ വേഗം റീബ്രാന്‍ഡ് ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് സൂചന നല്‍കുന്ന ഓപ്പോ ഫൈന്‍ഡ് എന്‍5 ന്റെ ടീസറും വണ്‍പ്ലസ് സിഇഒ പീറ്റ് ലോ പങ്കിട്ടു.
ഫൈന്‍ഡ് എന്‍5 ന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിന്റെ അള്‍ട്രാ-സ്ലിം ഡിസൈനാണ്. തുറക്കുമ്പോള്‍ ഫോണ്‍ 2.6mm യുഎസ്ബി-സി പോര്‍ട്ട് പോലെ നേര്‍ത്തതായി കാണാം. ഫൈന്‍ഡ് എന്‍5 നാല് mm മാത്രം നേര്‍ത്തതാണ്. നിലവില്‍ ലോകത്തെ ഏറ്റവും നേര്‍ത്ത ഫോണ്‍ എന്ന റെക്കോര്‍ഡ് ഉള്ള ഹോണര്‍ മാജിക് വി3യെ ഇത് മറികടക്കുമെന്ന് ഓപ്പോ അവകാശപ്പെടുന്നു. 4.35mm ആണ് മാജിക് വി3യുടെ വീതി. രണ്ട് യുവാന്‍ നാണയങ്ങള്‍, നാല് ഐഡി കാര്‍ഡുകള്‍, അല്ലെങ്കില്‍ 39 സ്റ്റിക്കി നോട്ടുകള്‍ പോലുള്ള സാധാരണ ഇനങ്ങളുമായി ഫോണിനെ താരതമ്യം ചെയ്യുന്ന ചിത്രങ്ങള്‍ ഓപ്പോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ഉയര്‍ന്ന മര്‍ദ്ദവും ഉയര്‍ന്ന താപനിലയുമുള്ള വാട്ടര്‍ ജെറ്റുകള്‍, താഴ്ന്ന താപനിലയിലുള്ള ജെറ്റുകള്‍ എന്നിവയെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ് IPX9 വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിങ്ങുള്ള ഫൈന്‍ഡ് എന്‍5. എന്നാല്‍, ഇതിന് ഔദ്യോഗിക പൊടി പ്രതിരോധ റേറ്റിങ് ഇല്ല.
വണ്‍പ്ലസ് ഓപ്പണ്‍ ബ്രാന്‍ഡിന് കീഴില്‍ ഇത് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം, വണ്‍പ്ലസ് ഓപ്പണ്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ഫൈന്‍ഡ് എന്‍3, സാംസങ്ങിന്റെയും ഗൂഗിളിന്റെയും ഫോള്‍ഡബിളുകള്‍ക്ക് ശക്തമായ എതിരാളിയായി മാറിയിട്ടുണ്ട്.
വണ്‍പ്ലസ് ഓപ്പണ്‍ 2ല്‍ ഫൈന്‍ഡ് എന്‍5ന്റെ സവിശേഷതകള്‍ നിലനിര്‍ത്തിയാല്‍, അത് ഗാലക്സി ഇസഡ് ഫോള്‍ഡ് 5, പിക്സല്‍ ഫോള്‍ഡ് എന്നിവയെ വെല്ലുവിളിച്ചേക്കാം. അടുത്ത മാസം ചൈനയില്‍ ഫൈന്‍ഡ് എന്‍5 ഔദ്യോഗികമായി പുറത്തിറക്കാനാണ് ഓപ്പോ ഒരുങ്ങുന്നത്. ആഗോള പതിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക