'നൂറിലെത്താന്‍ 46 വര്‍ഷമെടുത്തു, അടുത്ത നൂറ് അഞ്ചു വര്‍ഷം കൊണ്ട്'; അതിവേഗത്തില്‍ ഐഎസ്ആര്‍ഒ

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഐഎസ്ആര്‍ഒ 200 വിക്ഷേപണങ്ങള്‍ എന്ന നേട്ടത്തിലെത്തുമെന്നും വി നാരായണന്‍ പറഞ്ഞു.
'ISRO will launch 100 satellites in five years'; V Narayanan
വി നാരായണന്‍എക്‌സ്
Updated on

ശ്രീഹരിക്കോട്ട: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ പ്രാപ്തമെന്ന് ചെയര്‍മാന്‍ വി നാരായണന്‍. ശ്രീഹരിക്കോട്ടയില്‍ നിന്ന് നൂറാം വിക്ഷേപണം എന്ന ചരിത്ര നേട്ടത്തിലെത്തിയതിന് പിന്നാലെയാണ് വി നാരായണന്റെ പ്രതികരണം.

100 ദൗത്യങ്ങങ്ങളെന്ന നാഴികക്കല്ല് കൈവരിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് 46 വര്‍ഷമെടുത്തെങ്കിലും പുതിയ സാഹചര്യത്തില്‍ ഈ നേട്ടം കൈവരിക്കാന്‍ അഞ്ച് വര്‍ഷം മതിയെന്ന ആത്മവിശ്വാസത്തിലാണ് ഐഎസ്ആര്‍ഒ. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഐഎസ്ആര്‍ഒ 200 വിക്ഷേപണങ്ങള്‍ എന്ന നേട്ടത്തിലെത്തുമെന്നും വി നാരായണന്‍ പറഞ്ഞു.

റോക്കറ്റ് ഭാഗങ്ങള്‍ സൈക്കിളിലും കാളവണ്ടിയിലും കൊണ്ടുപോകുന്ന കാലഘട്ടത്തില്‍ നിന്ന് സഞ്ചരിച്ച് ഐഎസ്ആര്‍ഒ വാണിജ്യ വിക്ഷേപണങ്ങളിലേക്ക് നയിക്കുന്ന ലോകത്തിലെ മുന്‍നിര ബഹിരാകാശ ഏജന്‍സികളിലൊന്നിലേക്ക് എത്തി. ചന്ദ്രനിലേക്കും സൂര്യനിലേക്കും കടന്നെത്തുന്ന വിധത്തിലേക്ക് ഐഎസ്ആര്‍ഒ മാറിയതായും അദ്ദേഹം പറഞ്ഞു.

ഐഎസ്ആര്‍ഒ ആറ് തലമുറ വിക്ഷേപണ വാഹനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ആദ്യത്തേത് 1979 ലെ എസ്എല്‍വി-3 ഇ1/രോഹിണി ടെക്‌നോളജി പേലോഡ് ആയിരുന്നു. പ്രൊഫ. സതീഷ് ധവാന്റെ നേതൃത്വത്തില്‍ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം പ്രോജക്ട് ഡയറക്ടറായി പ്രവര്‍ത്തിച്ച പദ്ധതി ആയിരുന്നു അത്. നാല്‍പ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം, ഐഎസ്ആര്‍ഒ 548 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചയായും നാരായണന്‍ പറഞ്ഞു.

ഇന്നത്തെ ദൗത്യത്തിന്റെ വിജയത്തില്‍ ഭാവി പദ്ധതികളെ കുറിച്ചും വി നാരായണന്‍ പറഞ്ഞു. നാസയുമായി സഹകരിച്ചുള്ള ഐഎസ്ആര്‍ഒയുടെ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ സാറ്റലൈറ്റ് മിഷന്‍ (നിസാര്‍ ദൗത്യം) രണ്ട് മാസത്തിനുള്ളില്‍ വിക്ഷേപിച്ചേക്കും.

രണ്ട് റഡാറുകള്‍ - ഒന്ന് എല്‍ ബാന്‍ഡ് റഡാര്‍ (ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്തത്), നാസയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി വികസിപ്പിച്ച എസ് ബാന്‍ഡ് റഡാര്‍. മുഴുവന്‍ സിസ്റ്റവും യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ (ബെംഗളൂരുവില്‍) സംയോജിപ്പിച്ച് പരീക്ഷിച്ചു. യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ നിന്ന് ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോകാന്‍ ഇത് തയ്യാറാണ്' അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്ക് സ്വന്തമായി എന്‍ കോണ്‍സ്റ്റലേഷന്‍ ഉണ്ടാകുന്നതിന് എത്ര നാവിഗേഷന്‍ ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കേണ്ടതുണ്ട് എന്ന ചോദ്യത്തിന്, 'ഇപ്പോള്‍ നാല് ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനക്ഷമമാണ്' എന്ന് അദ്ദേഹം പറഞ്ഞു.

ജിഎസ്എല്‍വി-എഫ് 15ലെ അഞ്ചാമത്തെ ഉപഗ്രഹമാണ് ഇന്ന് വിക്ഷേപിച്ചത്. മൂന്നെണ്ണത്തിന് കൂടി അനുമതി ലഭിച്ചിട്ടുണ്ട്. അടുത്ത അഞ്ച് മുതല്‍ ആറ് മാസത്തിനുള്ളില്‍ ഒരു ഉപഗ്രഹം കൂടി വിക്ഷേപിക്കാന്‍ പദ്ധതിയിടുന്നയായും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിലെ കുലശേഖരപട്ടണത്ത് നിന്ന് നടത്താന്‍ ഉദ്ദേശിക്കുന്ന റോക്കറ്റ് വിക്ഷേപണങ്ങളെക്കുറിച്ച് ചെയര്‍മാന്‍ പറഞ്ഞു, അവിടെ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ അവിടെ സ്ഥിരമായി വിക്ഷേപണങ്ങള്‍ നടത്തും.

' 20 ടണ്‍ ഭാരമുള്ള പേലോഡുകള്‍ താഴ്ന്ന ഭ്രമണപഥത്തിലേക്കോ ജിയോസ്റ്റേഷണറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്കോ 10 ടണ്‍ പേലോഡ് വഹിക്കാന്‍ കഴിയുന്ന നെക്സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിള്‍സ് (എന്‍ജിഎല്‍വി) നിര്‍മ്മിക്കുന്നതിനുള്ള അനുമതിയും ഐഎസ്ആര്‍ഒയ്ക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചതായി നാരായണന്‍ പറഞ്ഞു. 4,000 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന അടുത്തിടെ പ്രഖ്യാപിച്ച മൂന്നാം ലോഞ്ച് പാഡിലാണ് ഇത്തരം വിക്ഷേപണ വാഹനങ്ങള്‍ ഉപയോഗിക്കുക.ചന്ദ്രയാന്‍ 4, 5 ദൗത്യങ്ങളിലും ആഴത്തിലുള്ള ബഹിരാകാശ ദൗത്യങ്ങളിലുംഎന്‍ജിഎല്‍വികള്‍ ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

വിദേശ ഉപഭോക്താവിനായി ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്ഐഎല്‍) നടത്തുന്ന എല്‍വിഎം3 യുടെ വാണിജ്യ പറക്കല്‍, വ്യവസായ കണ്‍സോര്‍ഷ്യം സാക്ഷാത്കരിക്കുന്ന ആദ്യത്തെ പിഎസ്എല്‍വി വിക്ഷേപിക്കുന്ന ഏകദേശം 34 സാങ്കേതികവിദ്യകളെ സാധൂകരിക്കുന്നതിനുള്ള ഒരു ടെക്നോളജി ഡെമോണ്‍സ്‌ട്രേഷന്‍ സാറ്റലൈറ്റ് ടിഡിഎസ് 01 ദൗത്യം എന്നിവയാണ് ഐഎസ്ആര്‍ഒ ഭാവിയില്‍ ഏറ്റെടുക്കാന്‍ പോകുന്ന മറ്റ് വിക്ഷേപണങ്ങള്‍.

ഗഗന്‍യാന്‍ പ്രോഗ്രാമിന്റെ ഭാഗമായി ക്രൂഡ് ചെയ്യാത്ത ജി 1 ദൗത്യത്തിന്റെ തയ്യാറെടുപ്പ് പുരോഗമിക്കുന്നു. ഈ വര്‍ഷം കൂടുതല്‍ പരീക്ഷണങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com