
ന്യൂഡല്‍ഹി: പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക്കിന്റെ പുതിയ മൂന്നാം തലമുറ സ്‌കൂട്ടറുകള്‍ നാളെ ലോഞ്ച് ചെയ്യും. കഴിഞ്ഞ വര്‍ഷം മധ്യത്തിലാണ് കമ്പനി പുതിയ മൂന്നാം തലമുറ ശ്രേണി ആദ്യമായി അവതരിപ്പിച്ചത്.
പുതിയ ശ്രേണിയില്‍ വരുന്ന ഇ- സ്‌കൂട്ടറുകളെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ നിലവിലുള്ള മോഡലുകളേക്കാള്‍ വളരെ കാര്യക്ഷമവും നൂതനവും ഭാരം കുറഞ്ഞതുമായിരിക്കും പുതിയ സ്‌കൂട്ടറുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മോട്ടോര്‍, ബാറ്ററി, ഇലക്ട്രോണിക്‌സ് എന്നിവ ഒരു യൂണിറ്റിലേക്ക് സംയോജിപ്പിക്കുന്നതിന് കമ്പനി ബാറ്ററി ഘടന പരിഷ്‌കരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഒന്നാം തലമുറയിലെ 10ല്‍ നിന്നും രണ്ടാം തലമുറ സ്‌കൂട്ടറുകളില്‍ പ്രോസസറുകളുടെ എണ്ണം നാലായി കുറഞ്ഞു. മൂന്നാം തലമുറയില്‍പ്പെട്ട സ്‌കൂട്ടറുകളില്‍ ഇത് ഒന്നായി കുറയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വയറിങ് സജ്ജീകരണവും അതിന്റെ സങ്കീര്‍ണ്ണതകളും കുറച്ച് വാഹനം കുറച്ചുകൂടി ലളിതവത്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നിലവിലെ മോഡലുകളിലെ പല ഫീച്ചറുകളും പുതിയതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിഷ്‌കരിച്ച ടിഎഫ്ടി സ്‌ക്രീന്‍ ആണ് മറ്റൊരു പ്രത്യേകത. ഈ സിസ്റ്റത്തിന് ശക്തി പകരുന്ന അപ്‌ഡേറ്റഡ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ADAS സവിശേഷതകള്‍ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും അവ ഉടന്‍ നടപ്പിലാക്കില്ല.
ഏറ്റവും താങ്ങാനാവുന്ന മോഡല്‍ ട1 X 2kWh ആയിരിക്കും. അതിന്റെ വില 79,999 രൂപയായിരിക്കും. ഏറ്റവും വിലയേറിയത് 1.59 ലക്ഷം രൂപ വിലയുള്ള ട1 പ്രോ ആയിരിക്കും (എക്‌സ്-ഷോറൂം). 4kWh, 3kWh വേരിയന്റുകള്‍ക്ക് യഥാക്രമം 1.5 ലക്ഷം രൂപയും 1.29 ലക്ഷം രൂപയുമായിരിക്കും വില.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക