പലിശനിരക്കില്‍ മാറ്റം വരുത്താതെ യുഎസ് കേന്ദ്രബാങ്ക് നയപ്രഖ്യാപനം; അമേരിക്കന്‍ കടപ്പത്ര വിപണിയില്‍ ഉണര്‍വ്

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ മാറ്റം വരുത്താതെ പണ വായ്പ നയം പ്രഖ്യാപിച്ചു
US Fed Meeting: FOMC Keeps Interest Rates Unchanged At 4.25-4.5%
ഫെഡറല്‍ റിസര്‍വ്ഫയൽ/ എപി
Updated on

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ മാറ്റം വരുത്താതെ പണ വായ്പ നയം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ആദ്യത്തെ ധനകാര്യ നയ അവലോകനത്തില്‍ പലിശനിരക്ക് 4.25- 4.50 ആയി നിലനിര്‍ത്താന്‍ യുഎസ് കേന്ദ്രബാങ്ക് തീരുമാനിക്കുകയായിരുന്നു. ഇത്തവണ പലിശനിരക്കില്‍ മാറ്റം വരുത്തില്ല എന്ന വിപണിയുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള നയപ്രഖ്യാപനമാണ് ഉണ്ടായത്.

അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ശക്തമായ നിലയിലാണെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞു. ഫെഡറല്‍ റിസര്‍വിന്റെ ധനകാര്യ നയ അവലോകനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജെറോം പവല്‍.'സമ്പദ്വ്യവസ്ഥ മൊത്തത്തില്‍ ശക്തമാണ്, കഴിഞ്ഞ രണ്ട് വര്‍ഷമായി ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. തൊഴില്‍ വിപണി സാഹചര്യങ്ങളും മെച്ചപ്പെട്ടിട്ടുണ്ട്. പണപ്പെരുപ്പം രണ്ടു ശതമാനം എന്ന ദീര്‍ഘകാല ലക്ഷ്യത്തിലേക്ക് വളരെ അടുത്തെത്തിയിട്ടുണ്ട്, എന്നിരുന്നാലും അത് അല്‍പ്പം ഉയര്‍ന്ന നിലയില്‍ തന്നെയാണ്'- ജെറോം പവല്‍ പറഞ്ഞു.

'2024ല്‍ അമേരിക്കന്‍ ജിഡിപി രണ്ടു ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നതായാണ് ലഭിക്കുന്ന വിവരം. ഇത് സ്ഥിരതയുള്ള ഉപഭോക്തൃ ചെലവുകള്‍ ശക്തിപ്പെടുത്താന്‍ സഹായകമാകും. കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ നിന്ന് തൊഴിലില്ലായ്മ നിരക്ക് സ്ഥിരത കൈവരിച്ചു. ഡിസംബറില്‍ 4.1% ആയി താഴ്ന്ന നിലയില്‍ തുടരുന്നു. വേതന വളര്‍ച്ച മെച്ചപ്പെട്ടിട്ടുണ്ട്. തൊഴിലവസരങ്ങളും തൊഴിലാളികളും തമ്മിലുള്ള വിടവ് കുറഞ്ഞിട്ടുണ്ട്' - ജെറോം പവല്‍ കൂട്ടിച്ചേര്‍ത്തു.

നയ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കന്‍ വിപണി ഇടിഞ്ഞു. എന്നാല്‍ യുഎസ് കടപ്പത്ര വിപണിയില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നു. 4.573 ശതമാനമായാണ് ഉയര്‍ന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കാന്‍ ഇത് ഇടയാക്കുമെന്നതിനാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയാന്‍ ഇത് കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com