നമ്പര്‍ ഹൈഡ് ചെയ്യാം, ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ഐഒഎസിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പില്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
allowing hide their number WhatsApp new update
വാട്‌സ്ആപ്പ്-WhatsAppപ്രതീകാത്മക ചിത്രം
Updated on

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് നിര്‍ണായാകമായ സ്വകാര്യത ഫീച്ചര്‍ കൊണ്ടുവരാന്‍ വാട്‌സ്ആപ്പ്(WhatsApp) ഉപയോക്തൃനാമങ്ങള്‍ സൃഷ്ടിച്ച് ഉപയോക്താക്കള്‍ക്ക് ഫോണ്‍ നമ്പറുകള്‍ മറയ്ക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.

ഐഒഎസിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പില്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ നമ്പറുകള്‍ വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാം. ഉപയോക്താക്കള്‍ക്ക് സുരക്ഷയുടെ പുതിയ പാളി നല്‍കുന്നതാണ് ഫീച്ചര്‍.

റിപ്പോര്‍ട്ട് അനുസരിച്ച്, തിരിച്ചറിയലിന്റെ പ്രാഥമിക മാര്‍ഗമായി വാട്‌സ്ആപ്പ് ഇനി ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കില്ല. പകരം, ഒരു ഉപയോക്തൃനാമം തെരഞ്ഞെടുക്കാം. ഇത് അക്കങ്ങളോ ചിഹ്നങ്ങളോ മാത്രം ഉള്‍ക്കൊള്ളുന്ന ഉപയോക്തൃനാമങ്ങളുടെ ഉപയോഗം തടയും. ചെറിയ അക്ഷരങ്ങള്‍ (a-z), അക്കങ്ങള്‍ (09), വിരാമങ്ങള്‍, അടിവരകള്‍. എല്ലാ ഉപയോക്തൃനാമങ്ങളിലും സ്ഥിരവും പ്രവചനാതീതവുമായ ഒരു ഘടന നിലനിര്‍ത്താന്‍ ഈ നിയമങ്ങള്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഉപയോക്തൃനാമങ്ങള്‍ ലൈവായിക്കഴിഞ്ഞാല്‍, ടെലിഗ്രാമിലോ ഇന്‍സ്റ്റാഗ്രാമിലോ ചെയ്യുന്നതുപോലെ, നിങ്ങള്‍ക്ക് ഒരു യുണീക്ക് ഹാന്‍ഡില്‍ സൃഷ്ടിക്കാന്‍ കഴിയും. ആരെങ്കിലും നിങ്ങളുമായി ചാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുകയും നിങ്ങളുടെ ഫോണ്‍ നമ്പര്‍ കൈവശം ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍, പകരം അവര്‍ നിങ്ങളുടെ ഉപയോക്തൃനാമം കാണും. ഗ്രൂപ്പ് ചാറ്റുകളിലോ പുതിയ ആളുകളുമായി ബന്ധപ്പെടുമ്പോഴോ ഇത് പ്രത്യേകിച്ചും സഹായകരമാകും. ഫീച്ചര്‍ എല്ലാവര്‍ക്കുമായി ഇതുവരെ ലഭ്യമല്ലെങ്കിലും, സമീപഭാവിയില്‍ എല്ലാവര്‍ക്കുമായി ലഭ്യമാകും.

ഓട്ടോ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫങ്ഷന്‍, 360 ഡിഗ്രി പനോരമിക് കാമറ; ഫോര്‍ച്യൂണര്‍ ഹൈബ്രിഡ് എസ് യുവി ഇന്ത്യന്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com