
ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ നാളെ ഇന്ത്യയില്‍ അവതരിപ്പിക്കും. വിവോ ടി4 (Vivo T4 Ultra) അള്‍ട്രാ എന്ന പേരിലുള്ള ഫോണിന് മീഡിയാടെക് ഡൈമെന്‍സിറ്റി 9300+ പ്രോസസര്‍ ആണ് കരുത്തുപകരുക.
1.5 കെ ക്വാഡ്-കര്‍വ്ഡ് അമോലെഡ് സ്‌ക്രീനും പിന്നില്‍ ട്രിപ്പിള്‍ കാമറ സിസ്റ്റവും 50 എംപി പെരിസ്‌കോപ്പ് ലെന്‍സുമാണ് ഫോണിന്റെ മറ്റു സവിശേഷതകള്‍. കൂടാതെ വിവിധ എഐ ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്. ഫ്‌ലിപ്കാര്‍ട്ട്, വിവോയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോര്‍, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയിലൂടെ ഫോണ്‍ വാങ്ങാം. ഫോണിന്റെ വില ഏകദേശം 35,000 രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ 31,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത വിവോ T3 അള്‍ട്രായുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഏകദേശം 3,000 രൂപ കൂടുതലാണ്.
സ്‌പെസിഫിക്കേഷനുകള്‍:
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് OLED ക്വാഡ്-കര്‍വ്ഡ് ഡിസ്‌പ്ലേയാണ് വിവോ T4 അള്‍ട്രായില്‍ പ്രതീക്ഷിക്കുന്നത്. 5,000 നിറ്റ്‌സ് ലോക്കല്‍ പീക്ക് ബ്രൈറ്റ്‌നസുള്ള 1.5K പാനല്‍ സ്‌ക്രീനില്‍ ഉപയോഗിക്കുമെന്ന് വിവോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. കൂടുതല്‍ വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാകുമോ എന്ന് വ്യക്തമല്ല.
ടി4 അള്‍ട്രായില്‍ OIS ഉള്ള 50MP സോണി IMX 921 മെയിന്‍ സെന്‍സര്‍, 8MP അള്‍ട്രാ-വൈഡ് ലെന്‍സ്, OIS പിന്തുണയോടെ 3x ഒപ്റ്റിക്കല്‍ സൂം വാഗ്ദാനം ചെയ്യുന്ന 50MP സോണി IMX 882 ടെലിഫോട്ടോ ലെന്‍സ് എന്നിവ ഉള്‍പ്പെടുമെന്ന് വിവോ പ്രഖ്യാപിച്ചിട്ടുണ്ട്.ബാറ്ററി ശേഷി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 90W ഫാസ്റ്റ് ചാര്‍ജിങ്ങുള്ള 5,500mAh ബാറ്ററി ഈ ഫോണില്‍ ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ