
ന്യൂഡല്‍ഹി: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റി. സെന്‍ട്രല്‍ ലേബര്‍ കമ്മിഷണറുമായി യൂണിയനുകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
റിക്രൂട്ട്‌മെന്റ് അടക്കമുള്ള കാര്യങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാവുമെന്നും ഐബിഎ ഉറപ്പ് നല്‍കി. കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നിലവിലെ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് അറിയിച്ച ജീവനക്കാരുടെ സംഘടനകള്‍ തുടര്‍ ചര്‍ച്ചകള്‍ ഏപ്രില്‍ മൂന്നാംവാരത്തില്‍ നടത്തുമെന്നും അറിയിച്ചു. ഈയൊരു സാഹചര്യത്തില്‍ മാര്‍ച്ച് 24-25 തീയതികളില്‍ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റുകയാണെന്നും സംഘടനകള്‍ വ്യക്തമാക്കി.
ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ അടക്കം 9 യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു. പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കല്‍, ജീവനക്കാരുടെ റിക്രൂട്‌മെന്റ്, പെര്‍ഫോമന്‍സുമായി ബന്ധപ്പെട്ട് നല്‍കുന്ന ആനുകൂല്യം തുടങ്ങിവയായിരുന്നു സംഘടനയുടെ ആവശ്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക