2025ലെ നഷ്ടം നികത്തി രൂപ; ഏഴുദിവസത്തിനിടെ 154 പൈസയുടെ നേട്ടം; കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് ആയിരം പോയിന്റ് മുന്നേറി

തുടര്‍ച്ചയായ ഏഴാം ദിവസവും ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം
Rupee recovers its 2025 losses; jumps 31 paise to close at 85.67 against US
ഏഴുദിവസത്തിനിടെ 154 പൈസയുടെ നേട്ടംപ്രതീകാത്മക ചിത്രം
Updated on

മുംബൈ: തുടര്‍ച്ചയായ ഏഴാം ദിവസവും ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം. 31 പൈസയുടെ നേട്ടത്തോടെ 85.67 എന്ന നിലയിലാണ് ഇന്ന് രൂപയുടെ വ്യാപാരം അവസാനിച്ചത്. ആഭ്യന്തര വിപണിയിലെ കുതിപ്പ് ആണ് രൂപയ്ക്ക് നേട്ടമായത്.

2025ല്‍ ഇതുവരെയുള്ള നഷ്ടത്തില്‍ നിന്ന് കരകയറിയിരിക്കുകയാണ് രൂപ. ഇന്ന് 85.93 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. ഒരുഘട്ടത്തില്‍ 85.49 എന്ന നിലയിലേക്ക് ഉയര്‍ന്ന ശേഷമാണ് 85.67ല്‍ ക്ലോസ് ചെയ്തത്. ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് ആരംഭിച്ചതാണ് രൂപ കരുത്താര്‍ജ്ജിക്കാന്‍ കാരണം. വെള്ളിയാഴ്ച 38 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. ഏഴുദിവസത്തിനിടെ 154 പൈസയുടെ മുന്നേറ്റമാണ് രൂപ കാഴ്ചവെച്ചത്.

അതിനിടെ ഓഹരി വിപണിയും കുതിച്ചു. തുടര്‍ച്ചയായ ആറാംദിവസവും ഓഹരി വിപണി നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 1078 പോയിന്റ് ആണ് കുതിച്ചത്. 78,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് തൊട്ടരികിലാണ് സെന്‍സെക്‌സ്. വിദേശനിക്ഷേപത്തിന്റെ ഒഴുക്കാണ് ഓഹരി വിപണിക്ക് കരുത്തായത്. ബാങ്കിങ്, എണ്ണ, പ്രകൃതി വാതക ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.എന്‍ടിപിസി, എസ്ബിഐ, ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ് ഓഹരികളാണ് പ്രധാനമായി മുന്നേറിയ ഓഹരികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com