200 എംപി കാമറ, കരുത്തുറ്റ 6000 എംഎഎച്ച് ബാറ്ററി; വിവോ എക്‌സ്200 അള്‍ട്രാ ലോഞ്ച് ഏപ്രിലില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ എക്‌സ്200 സീരീസിലെ മൂന്നാമത്തെ മോഡലായ അള്‍ട്രാ ഏപ്രിലില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു കമ്പനി.
Vivo X200 Ultra Launch Confirmed For April
വിവോ എക്‌സ്200 അള്‍ട്രാഎക്സ്
Updated on

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ എക്‌സ്200 സീരീസിലെ മൂന്നാമത്തെ മോഡലായ അള്‍ട്രാ ഏപ്രിലില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു കമ്പനി. ഏപ്രിലില്‍ ചൈനയിലെ ബോവോ ഫോറം ഫോര്‍ ഏഷ്യയില്‍ വിവോ X200 അള്‍ട്രാ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. കൃത്യമായ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇമേജിംഗിലെ വിവോയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പുതിയ ഫോണില്‍ ഉണ്ടാവുമെന്നാണ് സൂചന. അള്‍ട്രായില്‍ പിന്‍ കാമറ മൊഡ്യൂളില്‍ 14 എംഎം അള്‍ട്രാ-വൈഡ് ആംഗിളും 35 എംഎം ലെന്‍സും ഉള്ള രണ്ട് 50 എംപി 1/1.28 ഇഞ്ച് സോണി എല്‍വൈടി -818 സെന്‍സറുകള്‍, 85 എംഎം പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സുള്ള 200 എംപി സാംസങ് എച്ച്പി 9 സെന്‍സര്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, മുന്‍വശത്ത് 50 എംപി സെല്‍ഫി കാമറയ്ക്കും സാധ്യതയുണ്ട്.

90W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങും സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് SoCയും പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണ് അള്‍ട്രയില്‍ വരുന്നത്. 120Hz റിഫ്രഷ് റേറ്റ് അഡാപ്റ്റീവ് സ്‌ക്രീനോടുകൂടിയ 6.82 ഇഞ്ച് 2K LTPO BOE മൈക്രോ-ക്വാഡ്-കര്‍വ്ഡ് ഡിസ്പ്ലേ ഈ ഉപകരണത്തില്‍ ഉണ്ടായിരിക്കും. വെള്ളത്തിനും പൊടിക്കും പ്രതിരോധം നല്‍കുന്നതിനായി ഫോണിന് IP68 ഉം IP69 ഉം ലഭിച്ചേക്കാം. വെള്ള, വൈന്‍ ചുവപ്പ്, കറുപ്പ് നിറങ്ങളില്‍ ഇത് ലഭ്യമാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com