
മുംബൈ: ഇന്നലെ തിരിച്ചുകയറിയ ഓഹരി വിപണി ഇന്ന് കുത്തനെ ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 800ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. സെന്‍സെക്‌സ് 81000ലും നിഫ്റ്റി 24,600ലും താഴെയാണ് വ്യാപാരം തുടരുന്നത്.
ആഗോള തലത്തില്‍ കടപ്പത്ര വിപണിയിലെ ഉണര്‍വാണ് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചത്. ഇതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് കടപ്പത്ര വിപണിയില്‍ നിക്ഷേപിക്കുന്നത് തുടരുകയാണ്. മെറ്റല്‍, മീഡിയ ഒഴികെയുള്ള എല്ലാ സെക്ടറുകളും നഷ്ടത്തിലാണ്. പ്രധാനമായി ഐടി, ഓട്ടോ അടക്കമുള്ള സെക്ടറുകളാണ് നഷ്ടം നേരിടുന്നത്. അമേരിക്കയുടെ ധനക്കമ്മി വര്‍ധിച്ചിരിക്കുകയാണ്. അമേരിക്കന്‍ കടപ്പത്ര വിപണിയില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതാണ് ഓഹരി വിപണിയില്‍ നിന്നുള്ള നിക്ഷേപ പിന്മാറ്റത്തിന് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ രൂപയുടെ മൂല്യത്തില്‍ കാര്യമായ മാറ്റമില്ല. ഡോളറിനെതിരെ 85.59 എന്ന നിലയിലാണ് രൂപയൂടെ വ്യാപാരം തുടരുന്നത്. ഇന്നലെ 85.58 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഡോളര്‍ ദുര്‍ബലമാണെങ്കിലും എണ്ണവില കുതിച്ചുയരുന്നതാണ് രൂപയ്ക്ക് വിനയാകുന്നതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ