വീണ്ടും അനക്കംവെച്ച് സ്വര്‍ണവില; 58,000ല്‍ താഴെ തന്നെ

സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വര്‍ധിച്ചു
kerala gold rate
80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,800 രൂപയായിഫയൽ
Updated on
1 min read

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,800 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 7225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

തുടര്‍ച്ചയായ വര്‍ധനവിന് ശേഷം പുതുവര്‍ഷത്തില്‍ ശനിയാഴ്ചയാണ് ആദ്യമായി വിലയില്‍ ഇടിവുണ്ടായത്. കഴിഞ്ഞ ആഴ്ച ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 58,000 കടന്നിരുന്നു. തുടര്‍ന്ന് ശനിയാഴ്ച 360 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും 58000ല്‍ താഴെ എത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്.

ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും വിലയെ സ്വാധീനിക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com