പത്തു വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ല, പെട്രോള്‍ വാഹനങ്ങള്‍ക്ക് 15 വര്‍ഷം; നിയന്ത്രണം നടപ്പാക്കി ഡല്‍ഹി

പഴകിയ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്ധന നിയന്ത്രണം പ്രാബല്യത്തില്‍ വന്നു
Delhi government stop fuel supply to old diesel and petrol vehicles
Delhi government stop fuel supply to old diesel and petrol vehiclesപ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: പഴകിയ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്ധന നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്കും ഇന്നുമുതല്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കാത്തവിധമാണ് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് (CAQM) നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് നടപടി.

എന്‍ഡ്-ഓഫ്-ലൈഫ് വാഹനങ്ങള്‍ക്ക് ഇന്ധനം വില്‍ക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തിവെച്ച് കൊണ്ടാണ് പരിഷ്‌കാരം നടപ്പാക്കിയത്. ഡല്‍ഹിയില്‍ ഉള്ള വാഹനം രാജ്യത്ത് എവിടെ രജിസ്റ്റര്‍ ചെയ്തതാണ് എന്ന് പരിഗണിക്കാതെയാണ് പദ്ധതി നടപ്പിലാക്കിയത്. ഡല്‍ഹിയില്‍ നടപ്പാക്കിയ നിയന്ത്രണം അടുത്ത ഘട്ടമായി നവംബര്‍ 1 മുതല്‍ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍, സോനെപത് എന്നീ മേഖലകളിലേക്കും 2026 ഏപ്രില്‍ 1 മുതല്‍ എന്‍സിആറിന്റെ ബാക്കി ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.

2024 നവംബറില്‍ പുറത്തിറക്കിയ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ) പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നത് വാഹനങ്ങളാണ്. മലിനീകരണത്തിന്റെ പകുതിയിലധികവും (51 ശതമാനം) വാഹനങ്ങള്‍ മൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പഴയ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. പുതിയ നടപടി അനുസരിച്ച് ഡല്‍ഹിയില്‍ മാത്രം ഏകദേശം 62 ലക്ഷം വാഹനങ്ങളെ (61,14,728) ബാധിക്കും.

നിരോധനം എങ്ങനെ നടപ്പാക്കും

ഡല്‍ഹി പൊലീസ്, ട്രാഫിക് പൊലീസ്, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എംസിഡി) ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഇന്ധന സ്റ്റേഷനുകളില്‍ വിന്യസിച്ച് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 1 മുതല്‍ 100 വരെയുള്ള ഇന്ധന സ്റ്റേഷനുകളില്‍ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. അതേസമയം 101 മുതല്‍ 159 വരെയുള്ള ഇന്ധന സ്റ്റേഷനുകളിലായി 59 പ്രത്യേക ടീമുകളെ ഗതാഗത വകുപ്പ് നിയോഗിക്കും. പഴയ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നത് നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി 350 പെട്രോള്‍ പമ്പുകളില്‍ ഓരോന്നിലും ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കും.

Delhi government stop fuel supply to old diesel and petrol vehicles
പിപിഎഫ്, സുകന്യ സമൃദ്ധി...; ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് പ്രഖ്യാപിച്ചു, വിശദാംശങ്ങള്‍

498 ഇന്ധന സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ (ANPR) കാമറകള്‍ ഉപയോഗിച്ച് എന്‍ഡ്-ഓഫ്-ലൈഫ് വാഹനങ്ങള്‍ തിരിച്ചറിഞ്ഞാണ് നടപടി സ്വീകരിക്കുക. വാഹന്‍ ഡാറ്റാബേസുമായി സംയോജിപ്പിച്ചിരിക്കുന്ന കാമറകള്‍ നമ്പര്‍ പ്ലേറ്റുകള്‍ ക്രോസ്-വെരിഫൈ ചെയ്യുകയും ഇന്ധന സ്റ്റേഷന്‍ ഓപ്പറേറ്ററെ അറിയിക്കുകയും ചെയ്യും.

Delhi government stop fuel supply to old diesel and petrol vehicles
പാചകവാതക വിലയില്‍ മാറ്റം; വാണിജ്യ സിലിണ്ടറിന് 58.50 രൂപ കുറച്ചു
Summary

Delhi government enforce the ban on refueling diesel vehicles older than 10 years and petrol vehicles older than 15 years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com