
കൊച്ചി: ആകര്‍ഷകമായ വിലക്കിഴിവുകളുമായി സംസ്ഥാനത്തെ ലുലുമാളുകളിലും ലുലു ഡെയ്ലികളിലും ഷോപ്പിങ് ഉത്സവം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ,കോട്ടയം, പാലക്കാട് ലുലു മാളുകളിലും തൃപ്രയാര്‍ വൈമാളിലും തൃശൂര്‍ ഹൈലൈറ്റ് മാള്‍, മരട്ഫോറം മാള്‍, കൊല്ലം ഡ്രീംസ് മാള്‍ എന്നിവിടങ്ങളിലെ ലുലു ഡെയ്ലികളിലും 50 ശതമാനം ഓഫറുകള്‍ ലഭിക്കും. ആറാം തീയതി വരെയാണ് ഷോപ്പിങ് ഉത്സവം.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍ നിലവില്‍ എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ തുടരുകയാണ്. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകള്‍ ഭാഗമാകുന്ന ലുലു ഓണ്‍ സെയിലും ആരംഭിക്കും. 50 ശതമാനം വിലക്കുറവില്‍ ലുലു കണക്ട്, ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാനാകും.
ഇലക്ട്രോണികിസ് ആന്‍ഡ്ഹോം അപ്ലയന്‍സ് ഉത്പ്പന്നങ്ങളുടെ വന്‍ശേഖരമാണ് ഫ്ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് റീട്ടെയില്‍ ഉത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും 50 ശതമാനം കിഴിവില്‍ ലഭിക്കും.
Shopping festival at Lulu Malls and Lulu Daily
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates