ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ലോണ്‍, സ്വർണ വായ്പ; ഇന്ത്യന്‍ കുടുംബങ്ങളില്‍ കടം പെരുകുന്നു

2025 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ഗാര്‍ഹിക കടങ്ങളില്‍ 54.9 ശതമാനവും ചില്ലറ വായ്പകളുടെ പരിധിയില്‍ വരുന്നവയാണ്.
Indian households Relying rise of personal credit card and gold loans reports
Indian households Relying rise of personal credit card and gold loans reportsപ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയിലെ കുടുംബങ്ങളില്‍ കടം പെരുകുന്നതായി റിപ്പോര്‍ട്ട്. വ്യക്തിഗത വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, സ്വര്‍ണ്ണ വായ്പകള്‍ തുടങ്ങിയവയെ ഇന്ത്യന്‍ കുടുംബങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്നു എന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഭവന വായ്പകള്‍ ഉള്‍പ്പെടെയുള്ളവയേക്കാള്‍ ആശങ്കയുണ്ടാക്കുന്ന കണക്കാണ് മറ്റ് വായ്പകളുടെ ഉയര്‍ച്ചയെന്നും റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യന്‍ കുടുംബങ്ങള്‍ ചില്ലറ വായ്പകളെ ആശ്രയിക്കുന്ന പ്രവണത വര്‍ധിച്ചു. 2025 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ഗാര്‍ഹിക കടങ്ങളില്‍ 54.9 ശതമാനവും ഇത്തരം ചില്ലറ വായ്പകളുടെ പരിധിയില്‍ വരുന്നവയാണ്. തൊട്ട് മുന്‍പുള്ള വര്‍ഷം ഈ വിഭാഗം 25.7 ശതമാനം മാത്രമായിരുന്നു ഈ കണക്കുകള്‍.

Indian households Relying rise of personal credit card and gold loans reports
സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

ബാങ്കുകള്‍ അനുവദിക്കുന്ന വായ്പയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഓരോ 100 രൂപയിലും ഏകദേശം 55 രൂപ ക്രെഡിറ്റ് കാര്‍ഡുകള്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പകള്‍, ഉയര്‍ന്ന പലിശ നിരക്കുള്ള മറ്റ് എല്ലാ വ്യക്തിഗത വായ്പകള്‍ എന്നിവയുടെ പരിധിയില്‍ ഉള്‍പ്പെടുന്നവയാണ്. ഇത്തരം വായ്പകള്‍ വളര്‍ച്ച ഭവന വായ്പകളെയും കാര്‍ഷിക, ബിസിനസ് വായ്പകളെയും മറികടന്നിട്ടുണ്ടെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു.

Indian households Relying rise of personal credit card and gold loans reports
എളുപ്പത്തില്‍ പ്രവേശനമില്ല, ഇന്റര്‍നെറ്റിലെ അധോലോകം! എന്താണ് ഡാര്‍ക് വെബില്‍ നടക്കുന്നത്?

2024 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മൊത്തം ഗാര്‍ഹിക കടത്തിന്റെ 29 ശതമാനമാണ് ഭവന വായ്പകള്‍. എന്നാല്‍ 54.9 ശതമാനം ഭവനേതര റീട്ടെയില്‍ വായ്പകളില്‍ ഉള്‍പ്പെടുന്നു. കാര്‍ഷിക, ബിസിനസ് വായ്പകള്‍ 16.1 ശതമാനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ്, ശമ്പള പ്രതിസന്ധി, ഉയര്‍ന്ന വിലക്കയറ്റം, എന്നിവയാണ് ആളുകളെ കൂടുതലായി ചെറുകിട വായ്പകളുമായി അടുപ്പിക്കുന്നത്. വായ്പ രംഗത്ത് എറ്റവും അപകടകരമായ വിഭാഗത്തെ ഇന്ത്യന്‍ കുടുംബങ്ങള്‍ വ്യാപകമായി ആശ്രയിക്കുന്നത് വലിയ വിപത്തിന് കാരണമാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Summary

Indian households increasingly depend on personal credit cards and gold loans, reports reveal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com