
മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച ആറ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 70,325 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.
വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 626 പോയിന്റ് ആണ് താഴ്ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്ക് പുറമേ ടിസിഎസ്, ഭാരതി എയര്‍ടെല്‍, എല്‍ഐസി, ബജാജ് ഫിനാന്‍സ് എന്നിവയാണ് നഷ്ടം നേരിട്ടത്. അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ 19,284 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 15,25,339 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം താഴ്ന്നത്. ഐസിഐസിഐ ബാങ്ക് 13,566 കോടി, ബജാജ് ഫിനാന്‍സ് 13,236 കോടി, എല്‍ഐസി 10,246 കോടി, ടിസിഎസ് 8,032 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം. അതേസമയം റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ ഒരാഴ്ച കൊണ്ട് 15,359 കോടിയുടെ വര്‍ധന ഉണ്ടായി. ഇന്‍ഫോസിസിന് ഉണ്ടായ നേട്ടം 13,127 കോടിയാണ്. മുന്‍നിര കമ്പനികളില്‍ റിലയന്‍സ് തന്നെയാണ് ഏറ്റവുമധികം വിപണി മൂല്യമാണ് കമ്പനി.
market valuation of six of the top-10 valued firms eroded by Rs 70,325.5 crore last week
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates