അവസരങ്ങളുടെ പറുദീസ; നടപ്പു സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ നിയമിക്കുക 50,000 പേരെ; റിപ്പോര്‍ട്ട്

നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ 50,000 പേരെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്.
Public sector banks to hire about 50,000 manpower in current fiscal
Public sector banks to hire about 50,000 manpower in current fiscal image credit: ians
Updated on
1 min read

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ 50,000 പേരെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. വര്‍ദ്ധിച്ചുവരുന്ന ബിസിനസ് ആവശ്യകതകളും വിപുലീകരണവും നിറവേറ്റുന്നതിനായി ഇത്രയും പേരെ നിയമിക്കാന്‍ ബാങ്കുകള്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിവിധ ബാങ്കുകളില്‍ നിന്ന് ശേഖരിച്ച ഡാറ്റ പ്രകാരം, മൊത്തം പുതിയ നിയമനങ്ങളില്‍ ഏകദേശം 21,000 പേര്‍ ഓഫീസര്‍മാരായിരിക്കും. ബാക്കിയുള്ളവര്‍ ക്ലര്‍ക്ക് ഉള്‍പ്പെടെയുള്ള ജീവനക്കാരായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

12 പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സ്‌പെഷ്യലൈസ്ഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 20,000 ത്തോളം പേരെ നിയമിക്കാനാണ് പോകുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ശാഖകളില്‍ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി ഇതിനകം 505 പ്രൊബേഷണറി ഓഫീസര്‍മാരെയും 13,455 ജൂനിയര്‍ അസോസിയേറ്റുകളെയും എസ്ബിഐ നിയമിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള ഒഴിവുകള്‍ നികത്തുന്നതിനാണ് 13,455 ജൂനിയര്‍ അസോസിയേറ്റുകളുടെ നിയമനം. 2025 മാര്‍ച്ച് വരെ എസ്ബിഐയിലെ ആകെ ജീവനക്കാരുടെ എണ്ണം 2,36,226 ആണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വരെ ഇതില്‍ 1,15,066 പേരും ഓഫീസര്‍മാരാണ്.

Public sector banks to hire about 50,000 manpower in current fiscal
ഒലിച്ചുപോയത് 70,325 കോടി, ആറു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; പട്ടിക ഇങ്ങനെ

രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഈ സാമ്പത്തിക വര്‍ഷത്തില്‍ 5,500ലധികം ആളുകളെ നിയമിക്കാനാണ് ആലോചിക്കുന്നത്. 2025 മാര്‍ച്ച് വരെ, പിഎന്‍ബിയിലെ ആകെ ജീവനക്കാരുടെ എണ്ണം 1,02,746 ആണ്.മറ്റൊരു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 4,000 ജീവനക്കാരെ നിയമിക്കാനാണ് പദ്ധതിയിടുന്നത്.

Public sector banks to hire about 50,000 manpower in current fiscal
ഇനി, കേരളത്തിന്റെ സ്വന്തം "ബ്രാൻഡിക്കുപ്പി"; ജവാൻ റമ്മിന് പിന്നാലെ സർക്കാർ നിർമ്മിത ബ്രാൻഡി വരുന്നു- വിഡിയോ
Summary

Public sector banks to hire about 50,000 manpower in current fiscal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com