
ഇത് ഓട്ടോമേഷന്റെ കാലമാണ്. ഓട്ടോമേഷന്‍ തൊഴില്‍ഘടനയിലും ജോലിയുടെ സ്വഭാവത്തിലും നിരവധി മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇന്ന് എല്ലാ രംഗത്തും ഉയര്‍ന്നു കേള്‍ക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ്. പലയിടങ്ങളിലും എഐ തരംഗമായി മാറിയിട്ടുണ്ട്. എല്ലാ പ്രൊഫഷണലുകളെയും എഐ മാറ്റിസ്ഥാപിക്കില്ലായിരിക്കാം. പക്ഷേ അത് തീര്‍ച്ചയായും അവരുടെ തൊഴിലിന്റെ ഭാഗങ്ങള്‍ക്ക് പകരമായി മാറിയേക്കാം. എഐയ്ക്ക് അനുസരിച്ച് മാറിയാല്‍ മാത്രമേ ഇനിയുള്ള കാലങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.
മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ ഓട്ടോമേഷന്‍ എത്രത്തോളം ആഴത്തില്‍ തൊഴില്‍ ശക്തിയെ പുനര്‍നിര്‍മ്മിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. ഓട്ടോമേഷന്‍ വ്യാപിച്ചതോടെ, മൈക്രോസോഫ്റ്റില്‍ അടുത്തിടെ ഏകദേശം 300 തസ്തികകള്‍ ഇല്ലാതായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ഫലമായി 2024 ല്‍ 6,000 പേരെയും 2023 ല്‍ 10,000 പേരെയുമാണ് മൈക്രോസോഫ്റ്റില്‍ നിന്ന് പിരിച്ചുവിടേണ്ടി വന്നത്. സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍മാരെയാണ് ഇത് കാര്യമായി ബാധിച്ചത്. കോഡിങ് പ്രൊഫഷണലുകളും പ്രോജക്ട് മാനേജര്‍മാരുമാണ് പ്രധാനമായി ആഘാതം നേരിട്ടത്. ഈ സാഹചര്യത്തില്‍, ഓട്ടോമേഷന്റെ യുഗത്തെ അതിജീവിക്കാന്‍ കഴിയാത്ത 12 കരിയര്‍ പാതകള്‍ തിരിച്ചറിയാം.
കണ്ടന്റ് റൈറ്റര്‍
ChatGPT, Jasper പോലുള്ള എഐ ടൂളുകളുടെ കടന്നുവരവോടെ, മാര്‍ക്കറ്റിങ് ഏജന്‍സികളിലും സ്റ്റാര്‍ട്ട്അപ്പുകളിലും ജൂനിയര്‍ എഴുത്തുകാര്‍ക്ക് പകരം ടെക്നോളജി സ്ഥാനം കൈയടക്കുകയാണ്. ടെക്നോളജിയുടെ സഹായത്തോടെ അഞ്ചിരട്ടി ഉള്ളടക്കം കുറഞ്ഞ ചെലവില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്ന് കമ്പനികള്‍ കണ്ടെത്തിയിരിക്കുകയാണ്.
അതിജീവന വഴികള്‍: ബ്രാന്‍ഡ് സ്റ്റോറിടെല്ലിങ്, ഉള്ളടക്ക തന്ത്രം, എഐ പ്രോംപ്റ്റ് എന്‍ജിനീയറിങ്, എഡിറ്റോറിയല്‍ നേതൃത്വം എന്നി തലങ്ങളിലേക്ക് കഴിവിനെ വളര്‍ത്തുക എന്നതാണ് പ്രധാനം.
ജൂനിയര്‍ പ്രോഗ്രാമര്‍:
കോഡ് എഴുതാന്‍ മാത്രമാണ് പരിശീലനം ലഭിച്ചതെങ്കില്‍ ഉടന്‍ തന്നെ രാജിക്കത്ത് എഴുതാന്‍ തുടങ്ങുന്നതാണ് നല്ലത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോ-കോഡ്, നോ-കോഡ് പ്ലാറ്റ്‌ഫോമുകള്‍, GitHub Copilot പോലുള്ള AI കോഡ് അസിസ്റ്റന്റുമാര്‍ക്കൊപ്പം, ഇപ്പോള്‍ പല മനുഷ്യ ഡെവലപ്പര്‍മാരേക്കാളും വേഗത്തിലും വൃത്തിയായും അടിസ്ഥാന പ്രോഗ്രാമിങ് ജോലികള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
അതിജീവന വഴി:
കോഡ് മാത്രം ചെയ്യരുത്. സൈബര്‍ സുരക്ഷ, DevOps, എഐ മോഡല്‍ ഡിസൈന്‍, അല്ലെങ്കില്‍ ഡാറ്റ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയിലേക്കുള്ള വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കുക. അവിടെ മനുഷ്യന്റെ യുക്തി ഇപ്പോഴും മെഷീന്‍ കുറുക്കുവഴികളെ മറികടക്കുന്നു.
ഹോട്ടല്‍ ഫ്രണ്ട് ഓഫീസ് മാനേജര്‍:
എഐ കണ്‍സേര്‍ജുകള്‍, ഓട്ടോമേറ്റഡ് കിയോസ്‌ക്കുകള്‍, വോയ്‌സ്-ആക്ടിവേറ്റഡ് റൂം സര്‍വീസ് എന്നിവയിലൂടെ ചെക്ക്-ഇന്നില്‍ മനുഷ്യന്റെ സഹായമില്ലാതെ തന്നെ ടെക്നോളജി ഉപയോഗിച്ച് ഹോസ്പിറ്റാലിറ്റി സേവനം നല്‍കുന്ന കാലമാണിത്.
അതിജീവന വഴി: അതിഥി അനുഭവം വ്യക്തിഗതമാക്കല്‍, ലോയല്‍റ്റി പ്രോഗ്രാം തന്ത്രം അല്ലെങ്കില്‍ ആഡംബര യാത്രാ രൂപകല്‍പ്പന എന്നിവയിലേക്ക് മാറുക. ഹോസ്പിറ്റാലിറ്റി ഇല്ലാതെയാകുന്നില്ല. അത് ടെക്നോളജിയുമായി ചേര്‍ന്ന് പുതിയ തലത്തിലേക്ക് മാറിയിരിക്കുന്നു എന്നത് കാണാതെ പോകരുത്.
അക്കാദമിക് തത്ത്വചിന്തകര്‍
ഒരിക്കല്‍ ലോകവീക്ഷണങ്ങളെ രൂപപ്പെടുത്തിയ ഒരു വിഭാഗത്തിന്റെ സ്ഥാനത്ത് ടെക്നോളജി സ്ഥാനം പിടിക്കുന്നതാണ് കണ്ടുവരുന്നത്. എഐ ടെക്നോളജിയുടെ കടന്നുവരവോടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കുകയാണ്.
അതിജീവന വഴി: സിദ്ധാന്തത്തെ പ്രായോഗികതയുമായി ലയിപ്പിക്കുക. എഐ ഗവര്‍ണന്‍സ്, ഡിജിറ്റല്‍ നയം, കാലാവസ്ഥാ എത്തിക്സ്, ഹ്യുമാനിറ്റിക്സിലും സാങ്കേതികവിദ്യയിലും കണ്ടുവരുന്ന ക്രോസ്-ഡിസിപ്ലിനറി ഗവേഷണം എന്നിവയെക്കുറിച്ച് ചിന്തിക്കുക.
സാമൂഹിക ഗവേഷകന്‍ / ഫീല്‍ഡ് സര്‍വേയര്‍
ക്ലിപ്പ്ബോര്‍ഡിന്റെ സ്ഥാനത്ത് കോഡ് വന്നു. സര്‍വേകള്‍ ഇപ്പോള്‍ ഓട്ടോമേറ്റഡ് ആണ്. ബിഹേവിയര്‍ തത്സമയം ട്രാക്ക് ചെയ്യപ്പെടുന്നു. കൂടാതെ പ്രവചനാത്മക അനലിറ്റിക്സ് പരമ്പരാഗത ഫീല്‍ഡ് വര്‍ക്കിനെ മറികടന്നിരിക്കുന്നു.
അതിജീവന വഴി: യുഎക്സ് റിസര്‍ച്ച്, ബിഹേവിയറല്‍ ഡാറ്റ സയന്‍സ്, മനുഷ്യ കേന്ദ്രീകൃതമായ ഡിസൈന്‍ എന്നി തലങ്ങളിലും വൈദഗ്ധ്യം നേടുക
ലൈബ്രേറിയന്‍
ലൈബ്രറികളുടെ പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേഷനിലേക്കും ഡിജിറ്റല്‍ ആക്‌സസിലേക്കും മാറുകയാണ്, ഇത് മനുഷ്യന്റെ ഇടപെടലിന്റെ ആവശ്യകത കുറയ്ക്കുന്നു.
അതിജീവന വഴി: ഷെല്‍ഫുകള്‍ക്കപ്പുറം ചിന്തിക്കുക. കോര്‍പ്പറേറ്റ്, ടെക് ഇടങ്ങളില്‍ ഡിജിറ്റല്‍ ലൈബ്രേറിയന്‍ഷിപ്പ്, അക്കാദമിക് നോളജ് മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ആര്‍ക്കിടെക്ചര്‍ എന്നിവ വളരുകയാണ്.
കാര്‍ട്ടോഗ്രാഫര്‍
ലോകം മാപ്പ് ചെയ്യാനുള്ള കഴിവിന് ഒരിക്കല്‍ ആദരിക്കപ്പെട്ടിരുന്ന കാര്‍ട്ടോഗ്രാഫര്‍മാരുടെ സ്ഥാനം ഇപ്പോള്‍ സാറ്റലൈറ്റ്-ഫെഡ് അല്‍ഗോരിതങ്ങളും GIS ഓട്ടോമേഷനും കൈയടക്കിയിരിക്കുകയാണ്. മനുഷ്യന്റെ സഹായമില്ലാതെ തന്നെ ടെക്നോജളി മാപ്പുകള്‍ തത്സമയം അപ്‌ഡേറ്റ് ചെയ്യുന്നു
അതിജീവന വഴി:കാലാവസ്ഥാ സാങ്കേതികവിദ്യ, ഡ്രോണ്‍ മാപ്പിങ് അല്ലെങ്കില്‍ ദുരന്ത പ്രതികരണ വിശകലനങ്ങള്‍ എന്നിവയുമായി ഭൂമിശാസ്ത്രത്തെ സംയോജിപ്പിക്കുക. അപകടസാധ്യതകള്‍ കൂടുതലായിരിക്കുമ്പോള്‍ സന്ദര്‍ഭോചിത ബുദ്ധി ഇപ്പോഴും പ്രധാനമാണ്.
റിക്രൂട്ടര്‍ (നോണ്‍-ടെക്നിക്കല്‍)
ഇപ്പോള്‍ എഐ റെസ്യൂമെകള്‍ സ്‌ക്രീന്‍ ചെയ്യുന്നുണ്ട്. ഉദ്യോഗാര്‍ഥികളെ റാങ്ക് ചെയ്യാനും ടെക്നോളജിക്ക് സാധിക്കും. കൂടാതെ ആദ്യ റൗണ്ട് അഭിമുഖങ്ങള്‍ പോലും ടെക്നോളജിയുടെ സഹായത്തോടെ നടത്തുന്നു.
അതിജീവന വഴി: എച്ച്ആര്‍ അനലിറ്റിക്സ്, ഡിഇഐ ഡിസൈന്‍ അല്ലെങ്കില്‍ ഓര്‍ഗനൈസേഷണല്‍ ഡെവലപ്മെന്റ് എന്നിവയില്‍ വൈദഗ്ദ്ധ്യം നേടുക.
ടൂര്‍ ഓപ്പറേറ്റര്‍
ഒരു ചാറ്റ്ബോട്ടിന് യാത്രാ പദ്ധതി തയ്യാറാക്കാനും ഭക്ഷണം ബുക്ക് ചെയ്യാനും കഴിയുന്ന ഒരു യുഗത്തില്‍, പരമ്പരാഗത ട്രാവല്‍ ഏജന്റ് പതുക്കെ ചിത്രത്തില്‍ നിന്ന് അപ്രത്യക്ഷമാകുകയാണ്. ഗൂഗിളില്‍ തിരയാന്‍ കഴിയാത്ത എന്തെങ്കിലും മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അപകടത്തിലാണ്.
അതിജീവന വഴി: ആഡംബര റിട്രീറ്റുകള്‍, ഹെറിറ്റേജ് ട്രെയിലുകള്‍ അല്ലെങ്കില്‍ മെഡിക്കല്‍ ടൂറിസം പോലുള്ള ഹൈപ്പര്‍-വ്യക്തിഗത അനുഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. യാത്ര ഇപ്പോഴും വൈകാരികമാണ്, അത് അവിസ്മരണീയമാക്കുക.
രാഷ്ട്രീയ വിശകലന വിദഗ്ദ്ധന്‍
തത്സമയ സോഷ്യല്‍ സെന്റിമെന്റ് ട്രാക്കിങ്, ഇലക്ടറല്‍ മോഡലിങ്, പ്രവചനാത്മക എഐ എന്നിവ ഉപയോഗിച്ച് രാഷ്ട്രീയ വിശകലനം എളുപ്പമാണ്. ഇത് പരമ്പരാഗത രാഷ്ട്രീയ സൈദ്ധാന്തികരുടെ നിലനില്‍പ്പിന് ഭീഷണിയാണ്
അതിജീവന വഴി: രാഷ്ട്രീയത്തെ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുക. തിങ്ക് ടാങ്കുകള്‍, പോളിസി ഹബ്ബുകള്‍, കണ്‍സള്‍ട്ടിങ് എന്നിവയില്‍ പ്രസക്തി നിലനിര്‍ത്താന്‍ ഡാറ്റ ജേണലിസം, ജിയോപൊളിറ്റിക്സ്, അല്ലെങ്കില്‍ ഡിജിറ്റല്‍ അഡ്വക്കസി എന്നിവ പഠിക്കുക.
വീഡിയോ എഡിറ്റര്‍ (എന്‍ട്രി ലെവല്‍)
ഓട്ടോ-എഡിറ്റിങ്, AI അധിഷ്ഠിത ദൃശ്യങ്ങള്‍, ടെംപ്ലേറ്റ് ടൂളുകള്‍ എന്നിവ വിഡിയോ ഗെയിമിനെ മാറ്റിമറിച്ചു. ഡിമാന്‍ഡ് വര്‍ദ്ധിച്ചു.
അതിജീവന വഴി: കഴിവുകള്‍ വളര്‍ത്തുക. മോഷന്‍ ഗ്രാഫിക്സ്, ആഖ്യാന രൂപകല്‍പ്പന അല്ലെങ്കില്‍ ക്രിയേറ്റീവ് ഡയറക്ഷന്‍ എന്നിവ പഠിക്കുക. ഭാവി സാങ്കേതികമായി മാത്രമല്ല - ദൃശ്യപരമായി ചിന്തിക്കുന്ന എഡിറ്റര്‍മാരുടേത് കൂടിയാണെന്ന് തിരിച്ചറിയുക.
പ്രോജക്റ്റ് മാനേജര്‍
വര്‍ക്ക് കൈകാര്യം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍ AI ഉപകരണങ്ങളെയും ഓട്ടോമേഷന്‍ പ്ലാറ്റ്‌ഫോമുകളെയും വളരെയധികം ആശ്രയിക്കുന്നതിനാല്‍, പ്രോജക്റ്റ് മാനേജര്‍മാര്‍ വെല്ലുവിളികള്‍ നേരിടുകയാണ്. ഷെഡ്യൂളിങ്, ടാസ്‌ക് അസൈന്‍മെന്റ്, റിസോഴ്‌സ് ട്രാക്കിങ്, പ്രകടന വിശകലനം എന്നിവ പോലും ഇപ്പോള്‍ ടെക്‌നോളജിയാണ് കൈകാര്യം ചെയ്യുന്നത്.
അതിജീവന വഴി: ഭരണപരമായ മേല്‍നോട്ടത്തില്‍ നിന്ന് തന്ത്രപരമായ നേതൃത്വത്തിലേക്ക് മാറുക. ചടുലമായ പരിശീലനം പഠിക്കുക, നവീന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുക.
automation has begun rewriting job descriptions we once thought immune. While Artificial Intelligence may not replace every professional, it will most certainly replace parts of their profession.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates