കരുത്തുറ്റ ബാറ്ററി, എഐ ഫീച്ചറുകള്‍; സാംസങ്ങിന്റെ പുതിയ ഫോണ്‍ ലോഞ്ച് ജൂണ്‍ 27ന്, അറിയാം വിശേഷങ്ങള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങിന്റെ പുതിയ ഫോണ്‍ ആയ ഗാലക്സി എം36 ഫൈവ് ജിയുടെ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് ആമസോണ്‍
representational image of Samsung galaxy m36 5g
Samsung galaxy m36 (representational image)X
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങിന്റെ പുതിയ ഫോണ്‍ ആയ ഗാലക്സി എം36 ഫൈവ് ജിയുടെ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് ആമസോണ്‍. ഈ ബജറ്റ് ഫ്രണ്ട്ലി ഫൈവ് ജി സ്മാര്‍ട്ട്ഫോണ്‍ ജൂണ്‍ 27 ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. ഇ-കോമേഴ്സ് സൈറ്റായ ആമസോണിന്റെ മാക്രോ പേജിലാണ് ലോഞ്ച് തീയതി പ്രഖ്യാപിച്ചത്.

എന്നിരുന്നാലും സാംസങ് ഇതുവരെ ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഫോണിന്റെ വില ഏകദേശം 20,000 രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തമായ 5000mAh ബാറ്ററിയും ട്രിപ്പിള്‍ കാമറ സജ്ജീകരണവും ഇതിലുണ്ടാകാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഗാലക്സി എം35 5ജിയുടെ അപ്ഗ്രേഡ് വേര്‍ഷനായിരിക്കും ഗാലക്സി എം36 ഫൈവ്ജി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പിന്‍വശത്തുള്ള ട്രിപ്പിള്‍ കാമറ കോണ്‍ഫിഗറേഷന്‍ എടുത്തുകാണിക്കുന്ന ഫോണിന്റെ പ്രൊമോഷണല്‍ പോസ്റ്ററും സാംസങ് പുറത്തിറക്കിയിട്ടുണ്ട്. Exynos 1380 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന, ഗൂഗിള്‍ ജെമിനി അടിസ്ഥാനമാക്കിയുള്ള ഫോണില്‍ എഐ സവിശേഷതകള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 6GB റാമില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ളതായിരിക്കും. OneUI ഇന്റര്‍ഫേസിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക.

120Hz റിഫ്രഷ് റേറ്റിനുള്ള പിന്തുണയുള്ള 6.7 ഇഞ്ച് ഡിസ്പ്ലേ പ്രതീക്ഷാം. പിന്നില്‍ 50MP പ്രധാന കാമറയും സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 12MP ഫ്രണ്ട് ഫേസിങ് കാമറയും ഉണ്ടായേക്കാം. കൂടാതെ, ഈ സ്മാര്‍ട്ട്ഫോണിന് 5000mAh ബാറ്ററിയും 45W ഫാസ്റ്റ് ചാര്‍ജിംഗ് കഴിവുകളും ഉണ്ടായിരിക്കും.

Summary

Samsung Galaxy M36 5G, budget-friendly 5G phone will launch on June 27 of this month

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com