ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൂചികയില്‍ ആദ്യമായി നൂറില്‍ താഴെ; നേട്ടം കൈവരിച്ച് ഇന്ത്യ, പാകിസ്ഥാനും ബംഗ്ലാദേശും പിന്നില്‍

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ പുരോഗതിയുമായി ബന്ധപ്പെട്ട റാങ്കിങ്ങില്‍ ആദ്യ നൂറ് രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യമായി ഇടംനേടി ഇന്ത്യ
India enters top 100 in global SDG rankings of nations for first time
India enters top 100 in global SDG rankingsഫയൽ
Updated on
2 min read

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ പുരോഗതിയുമായി ബന്ധപ്പെട്ട റാങ്കിങ്ങില്‍ ആദ്യ നൂറ് രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യമായി ഇടംനേടി ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് അനുസരിച്ച് 2025ലെ സുസ്ഥിര വികസന സൂചികയില്‍ ഇന്ത്യ 99-ാം സ്ഥാനത്താണ്. 193 രാജ്യങ്ങളുടെ പട്ടികയില്‍ 67 പോയിന്റുമായാണ് ആദ്യ നൂറില്‍ ഇടംനേടി ഇന്ത്യ നേട്ടം കൈവരിച്ചത്.

2024ല്‍ ഇന്ത്യ 109-ാം സ്ഥാനത്തായിരുന്നു. 2023ല്‍ 112, 2022ല്‍ 121, 2021ല്‍ 120, 2020ല്‍ 117, 2019ല്‍ 115, 2018ല്‍ 112, 2017ല്‍ 116 എന്നിങ്ങനെയാണ് തൊട്ടുമുന്‍പത്തെ വര്‍ഷങ്ങളിലെ ഇന്ത്യയുടെ പ്രകടനം. ഇന്ത്യയുടെ അയല്‍രാജ്യമായ ചൈന 74.4 പോയിന്റുമായി 49-ാം സ്ഥാനത്താണ്. 75.2 പോയിന്റുമായി 44-ാം സ്ഥാനത്താണ് അമേരിക്ക. ഇന്ത്യയുടെ മറ്റു അയല്‍രാജ്യങ്ങളായ ഭൂട്ടാന്‍ 70.5 പോയിന്റുമായി 74-ാം സ്ഥാനത്തും 68.6 പോയിന്റുമായി നേപ്പാള്‍ 85-ാം സ്ഥാനത്തും 63.9 പോയിന്റുമായി ബംഗ്ലാദേശ് 114-ാം സ്ഥാനത്തും 57 പോയിന്റുമായി പാകിസ്ഥാന്‍ 140-ാം സ്ഥാനത്തുമാണ്. ഇന്ത്യയുമായി സമുദ്രാതിര്‍ത്തി പങ്കിടുന്ന മാലിദ്വീപും ശ്രീലങ്കയും യഥാക്രമം 53-ാം സ്ഥാനത്തും 93-ാം സ്ഥാനത്തുമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

India enters top 100 in global SDG rankings of nations for first time
ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തലില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് ആയിരം പോയിന്റ് കുതിച്ചു; നിഫ്റ്റി 25,000ന് മുകളില്‍

ഭൂമിയെ രക്ഷിക്കുന്നതിനായി, 2015ലാണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് രൂപം നല്‍കിയത്. 2030 ആകുമ്പോഴേക്കും ലക്ഷ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കമിട്ടത്. 0 മുതല്‍ 100 വരെയുള്ള പോയിന്റില്‍ മുഴുവന്‍ പോയിന്റും കൈവരിക്കുക എന്നത് ഒരു രാജ്യം 17 ലക്ഷ്യങ്ങളും നേടിയെന്നതിനെയാണ് സൂചിപ്പിക്കുക. 0 എന്നാല്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. ആഗോളതലത്തില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ പുരോഗതി സ്തംഭിച്ചിരിക്കുകയാണെന്നും 2030 ആകുമ്പോഴേക്കും 17 ലക്ഷ്യങ്ങളില്‍ 17 ശതമാനം മാത്രമേ കൈവരിക്കാന്‍ സാധ്യതയുള്ളൂവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഘര്‍ഷങ്ങള്‍, ഘടനാപരമായ ദുര്‍ബലതകള്‍, സാമ്പത്തികമായ പരിമിതികള്‍ എന്നിവ ലോകത്തിന്റെ പല ഭാഗങ്ങളിലും ലക്ഷ്യത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതായും റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.

India enters top 100 in global SDG rankings of nations for first time
ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; സ്വര്‍ണവില 73,500ല്‍ താഴെ | Gold Price in Kerala

യൂറോപ്യന്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് നോര്‍ഡിക് രാജ്യങ്ങളാണ് സൂചികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഫിന്‍ലന്‍ഡ് ഒന്നാം സ്ഥാനത്തും സ്വീഡന്‍ രണ്ടാം സ്ഥാനത്തും ഡെന്‍മാര്‍ക്ക് മൂന്നാം സ്ഥാനത്തുമാണ്. മികച്ച 20 രാജ്യങ്ങളില്‍ 19 ഉം യൂറോപ്യന്‍ രാജ്യങ്ങളാണ്. എന്നിരുന്നാലും, കാലാവസ്ഥയും ജൈവവൈവിധ്യവുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെ കുറഞ്ഞത് രണ്ട് ലക്ഷ്യങ്ങളെങ്കിലും കൈവരിക്കുന്നതില്‍ ഈ രാജ്യങ്ങള്‍ പോലും കാര്യമായ വെല്ലുവിളികള്‍ നേരിടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2015 മുതല്‍ സുസ്ഥിര വികസന പുരോഗതിയുടെ കാര്യത്തില്‍ കിഴക്കനേഷ്യയും ദക്ഷിണേഷ്യയും മറ്റ് രാജ്യങ്ങള്‍ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Summary

India enters top 100 in global SDG rankings of nations for first time

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com