12,000ല്‍ താഴെ വില, കരുത്തുറ്റ ബാറ്ററി; ഫൈവ് ജി ബജറ്റ് ഫോണുമായി ഓപ്പോ, അറിയാം കെ13എക്‌സിന്റെ ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ പുതിയ ഫൈവ് ജി ബജറ്റ് ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു
OPPO Launches K13x 5G
OPPO Launches K13x 5Gimage credit: oppo
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ പുതിയ ഫൈവ് ജി ബജറ്റ് ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. ഓപ്പോ കെ13എക്‌സ് എന്ന പേരില്‍ അവതരിപ്പിച്ച ഫോണിന്റെ വില 11,999 രൂപ മുതലാണ്. പ്രവര്‍ത്തനക്ഷമത ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫോണാണിതെന്ന് കമ്പനി അവകാശപ്പെട്ടു. ഇതിന്റെ 360° ഡാമേജ്-പ്രൂഫ് ആര്‍മര്‍ ബോഡി, എയ്റോസ്പേസ്-ഗ്രേഡ് AM04 അലുമിനിയം അലോയ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടുതല്‍ ഈടുനില്‍ക്കുന്നതിന് ക്രിസ്റ്റല്‍ ഷീല്‍ഡ് ഗ്ലാസും ഉപയോഗിച്ചിട്ടുണ്ട്.

മീഡിയാടെക്കിന്റെ ഡൈമെന്‍സിറ്റി 6300 ചിപ്സെറ്റ്, 50MP ഡ്യുവല്‍ കാമറ, 6,000mAh ബാറ്ററി എന്നിവ അടക്കം നിരവധി പ്രത്യേകതകളുമായാണ് ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. 4GB RAM + 128GB സ്റ്റോറേജ് അടിസ്ഥാന വേരിയന്റിന് 11,999 രൂപയാണ് വില. 6GB RAM + 128GB സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും 8GB RAM + 256GB സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയുമാണ് വില. ജൂണ്‍ 27ന് ഉച്ചയ്ക്ക് 12 മുതല്‍ ഫ്‌ലിപ്കാര്‍ട്ടിലും ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇത് ലഭ്യമാകും. രണ്ട് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്.

OPPO Launches K13x 5G
എണ്ണവിലയില്‍ ആശ്വാസം, ഏഴുശതമാനം ഇടിഞ്ഞ് 70 ഡോളറില്‍ താഴെ; രൂപയ്ക്ക് 68 പൈസയുടെ നേട്ടം

മിഡ്നൈറ്റ് വയലറ്റ്, സണ്‍സെറ്റ് പീച്ച് എന്നി നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തുക. ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്ന് അതിന്റെ ഭീമന്‍ 6,000mAh ബാറ്ററിയാണ്. 45W SuperVOOC ഫാസ്റ്റ് ചാര്‍ജിങ്ങുമായി ഫോണ്‍ ഇണക്കിചേര്‍ത്തിരിക്കുന്നു. ഒറ്റ ചാര്‍ജില്‍ ഒന്നര ദിവസം വരെ ഫോണ്‍ ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മീഡിയാടെക് ഡൈമെന്‍സിറ്റി 6300 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്.

OPPO Launches K13x 5G
473 കിലോമീറ്റര്‍ റേഞ്ച്; ഇവി വിപണി പിടിക്കാന്‍ കിയ, കാരന്‍സ് ക്ലാവിസിന്റെ ഇവി പതിപ്പ് ഉടന്‍

256 ജിബി വരെ UFS 2.2 സ്റ്റോറേജ് ആണ് ഫോണിലുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി ഇത് 1TB വരെ വികസിപ്പിക്കാം. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 15ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4 വര്‍ഷത്തെ ഒഎസ് അപ്ഡേറ്റുകളും 6 വര്‍ഷത്തെ സുരക്ഷാ പാച്ചുകളും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

ഫോണില്‍ 50MP OV50D പ്രധാന കാമറയും 2MP പോര്‍ട്രെയിറ്റ് സെന്‍സറും ഉണ്ട്. 60fpsല്‍ 1080p വിഡിയോ റെക്കോര്‍ഡിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. സെല്‍ഫികള്‍ക്കായി, 30fspല്‍ 1080p ചെയ്യാന്‍ കഴിയുന്ന 8MP ഫ്രണ്ട് കാമറ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. 6.67 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഫോണില്‍ ഉള്ളത്. 120Hz റിഫ്രഷ് റേറ്റ്, 1,000 നിറ്റ്‌സ് വരെ തെളിച്ചം എന്നിവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകള്‍.

Summary

OPPO Launches K13x 5G – The Toughest and Most Durable Smartphone

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com