വോട്ട് ചെയ്യുന്നതും മതാചാരങ്ങൾ പോലെ പ്രധാനം; തെരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതും മതാചാരങ്ങൾ പോലെ പ്രധാനമാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയിൽ
വോട്ട് ചെയ്യുന്നതും മതാചാരങ്ങൾ പോലെ പ്രധാനം; തെരഞ്ഞെടുപ്പ് കമ്മീഷൻ

ചെന്നൈ: തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതും മതാചാരങ്ങൾ പോലെ പ്രധാനമാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയിൽ. മധുര മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജിയിലെ വാദത്തിനിടെയാണ് കമ്മീഷന്റെ പരാമർശം. ചിത്തിര ഉത്സവം നടക്കുന്നതിനാൽ മധുര മണ്ഡലത്തിലെ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. മധുരയിൽ മാത്രം തെരഞ്ഞെടുപ്പു മാറ്റിവയ്ക്കുന്നതു പ്രായോഗികമല്ലെന്ന നിലപാട് കമ്മീഷൻ ആവർത്തിച്ചു. വോട്ടിങ് സമയം രണ്ട് മണിക്കൂർ നീട്ടി രാത്രി എട്ട് വരെയാക്കാമെന്നും കമ്മീഷൻ അറിയിച്ചു. ഹർജിയിൽ ഇന്ന് വിധി പറയും. 

ഏപ്രിൽ 18 ന് വോട്ടെടുപ്പു ദിവസമാണു ചിത്തിര ഉത്സവം. ലക്ഷക്കണക്കിനു ഭക്തർ അന്നു മധുരയിലെത്തുമെന്നതിനാൽ വോട്ടിങ് മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനാണു കോടതിയെ സമീപിച്ചത്. 18ന് പെസഹ വ്യാഴമായതിനാൽ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പു മാറ്റണമെന്നാവശ്യപ്പെട്ടു ബിഷപ്സ് കൗൺസിൽ നൽകിയ ഹർജിയും നിലവിൽ ഹൈക്കോടതിയുടെ പരി​ഗണനയിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com