വിമാനത്താവളം വേറെ മണ്ഡലത്തിലായത് തന്‍റെ കുഴപ്പമല്ല; പാർട്ടിക്ക് വോട്ട് ചെയ്യാനാണ് അഭ്യർഥിച്ചത്- കണ്ണന്താനം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി ആദ്യ ദിവസം തന്നെ മണ്ഡലം മാറിപ്പോയ സംഭവത്തില്‍ പ്രതികരണവുമായി എറണാകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം
വിമാനത്താവളം വേറെ മണ്ഡലത്തിലായത് തന്‍റെ കുഴപ്പമല്ല; പാർട്ടിക്ക് വോട്ട് ചെയ്യാനാണ് അഭ്യർഥിച്ചത്- കണ്ണന്താനം

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി ആദ്യ ദിവസം തന്നെ മണ്ഡലം മാറിപ്പോയ സംഭവത്തില്‍ പ്രതികരണവുമായി എറണാകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം. എറണാകുളത്തിന് പകരം ചാലക്കുടി മണ്ഡലത്തിലാണ് കണ്ണന്താനം വോട്ടഭ്യർഥനയുമായി ഇറങ്ങിയത്. സംഭവം വാര്‍ത്തയായതോടെ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായി. ഇതോടെയാണ് അദ്ദേഹം വിശദീകരണവുമായി രം​ഗത്തെത്തിയത്. 

ഡല്‍ഹിയില്‍ നിന്ന്  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ കണ്ണന്താനം അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് എറണാകുളത്തേക്ക് പോയത്. വഴിയില്‍ വോട്ട് ചോദിക്കാനിറങ്ങിയപ്പോഴാണ് മണ്ഡലം മാറിയത്. ഇറങ്ങിയത് ചാലക്കുടി മണ്ഡലത്തിലായിപ്പോയി. അബദ്ധം പറ്റിയെന്നും മണ്ഡലം മാറിപ്പോയെന്നും പ്രവര്‍ത്തകരറിയിച്ചതോടെ ബസ് യാത്ര അവസാനിപ്പിച്ച് കണ്ണന്താനം സ്വന്തം വാഹനത്തില്‍ കയറി യാത്രയാവുകയായിരുന്നു. 

വിമാനത്താവളം വേറെ മണ്ഡലത്തിലായത് തന്‍റെ കുഴപ്പമാണോ എന്ന് അദ്ദേഹം ചോദിച്ചു. കണ്ടവരോടൊക്കെ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്നാണ് പറഞ്ഞത്. നിങ്ങള്‍ വോട്ട് ചെയ്യണം, ജയിപ്പിക്കണം എന്നാണ് പറഞ്ഞത്. എനിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com