സസ്പെൻസ് തുടരുന്നു; കോൺ​ഗ്രസിന്റെ ഒൻപതാം പട്ടികയിലും വടകര, വയനാട് സ്ഥാനാർത്ഥികളില്ല; ശിവ​ഗം​ഗയിൽ കാർത്തി ചിദംബരം

വടകരയിലും വയനാട്ടിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ഇത്തവണയും കോൺ​ഗ്രസ് പട്ടിക സംബന്ധിച്ച സസ്പെൻസ് തുടരുകയാണ്
സസ്പെൻസ് തുടരുന്നു; കോൺ​ഗ്രസിന്റെ ഒൻപതാം പട്ടികയിലും വടകര, വയനാട് സ്ഥാനാർത്ഥികളില്ല; ശിവ​ഗം​ഗയിൽ കാർത്തി ചിദംബരം

ന്യൂഡൽഹി: കോൺ​ഗ്രസിന്റെ ഒൻപതാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. വടകരയിലും വയനാട്ടിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ഇത്തവണയും കോൺ​ഗ്രസ് പട്ടിക സംബന്ധിച്ച സസ്പെൻസ് തുടരുകയാണ്. 

രാഹുൽ മത്സരിക്കാൻ പരിഗണിച്ചിരുന്ന മറ്റ് മണ്ഡലങ്ങളായ ബംഗളൂരു സൗത്തിലും ശിവഗംഗയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ശിവഗംഗയിൽ കാർത്തി ചിദംബരമാണ് മത്സരിക്കാനിറങ്ങുന്നത്. ബികെ ഹരിപ്രസാദാണ് ബംഗളൂരു സൗത്തിലും കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കും.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ ചുറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് വടകരയിലും വയനാട്ടിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്റെ ഒൻപതാം പട്ടിക പുറത്തിറങ്ങുന്നത്. 

‍അതേസമയം രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ എഐസിസിയിലെ ചില കോൺ​ഗ്രസ് നേതാക്കൾക്ക് എതിർപ്പുള്ളതായും റിപ്പോർട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com