ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം ന്യായമെന്ന് രാഹുൽ; തീരുമാനം ഉടൻ

ദക്ഷിണേന്ത്യയില്‍ താന്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം ന്യായമാണെന്ന് രാഹുല്‍ ഗാന്ധി
ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം ന്യായമെന്ന് രാഹുൽ; തീരുമാനം ഉടൻ

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ താന്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം ന്യായമാണെന്ന് രാഹുല്‍ ഗാന്ധി. പിസിസികളുടെ ആവശ്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഹിന്ദി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം. രണ്ടാം സീറ്റില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ആദ്യമായിട്ടാണ് അദ്ദേഹം പ്രതികരിക്കുന്നത്. 

ദക്ഷിണേന്ത്യയില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമം നടത്തുകയാണെന്ന് രാ​ഹുൽ പറഞ്ഞു. അവിടുത്തെ ജനങ്ങള്‍ അരക്ഷിതരാണ്. അവരുടെ ഭാഷയും സംസ്‌കാരവും അപകടത്തിലാണ്. മോദിയും സംഘപരിവാറുമാണ് ഇതിന് കാരണക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.  

അതേ സമയം അമേഠിയാണ് തന്റെ കര്‍മ മണ്ഡലമെന്ന് അഭിമുഖത്തില്‍ അദ്ദേഹം അടിവരയിട്ട് പറയുന്നുണ്ട്. എന്നാല്‍ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കില്ലെന്ന് പറയാനും രാഹുല്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന സൂചന മാത്രമാണ് അദ്ദേഹം നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com