ബിജെപിയില്‍ വണ്‍ മാന്‍ ഷോ; കോണ്‍ഗ്രസില്‍ ചേരാന്‍ ഉപദേശിച്ചത് ലാലു പ്രസാദ് യാദവ്; ശത്രുഘ്‌നന്‍ സിന്‍ഹ

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ തന്നെ ഉപദേശിച്ചത് കുടുംബ സുഹൃത്തും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവാണെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ
ബിജെപിയില്‍ വണ്‍ മാന്‍ ഷോ; കോണ്‍ഗ്രസില്‍ ചേരാന്‍ ഉപദേശിച്ചത് ലാലു പ്രസാദ് യാദവ്; ശത്രുഘ്‌നന്‍ സിന്‍ഹ

ന്യൂഡല്‍ഹി: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ തന്നെ ഉപദേശിച്ചത് കുടുംബ സുഹൃത്തും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവാണെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ. ദേശീയ പാര്‍ട്ടിയെന്ന യാഥാര്‍ഥ്യം പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടാണ് താന്‍ കോണ്‍ഗ്രസ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യ സമരത്തില്‍ പാര്‍ട്ടിയുടെ പങ്കും മഹാന്‍മാരായ നേതാക്കളുടെ മുന്‍കാല സാന്നിധ്യവും കോണ്‍ഗ്രസില്‍ ചേരാന്‍ പ്രേരിപ്പിച്ചതായും സിന്‍ഹ പറഞ്ഞു. 

തൃണമൂലിലേക്ക് മമതാ ബാനര്‍ജിയും സമാജ്‌വാദി പര്‍ട്ടിയിലേക്ക് അഖിലേഷ് യാദവും ആംആദ്മി പാര്‍ട്ടിയിലേക്ക് അരവിന്ദ് കെജ്‌രിവാളും തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാട്‌ന സാഹിബില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിക്കുകായിരുന്നുവെന്നും സിന്‍ഹ വ്യക്തമാക്കി. 

മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവരോട് ബിജെപി എടുത്ത സമീപനം തന്നെ ഏറെ നിരാശനാക്കി. അദ്വാനിക്കും ജോഷിക്കും പാര്‍ട്ടി സീറ്റ് നിഷേധിച്ചതും പ്രതിഷേധാര്‍ഹമായിരുന്നു. ഇതോടെയാണ് പാര്‍ട്ടി വിടാന്‍ തീരുമാനമെടുത്തത്. ബിജെപി വിടാനുള്ള തീരുമാനം 

2014ലെ തെരഞ്ഞെടുപ്പില്‍ പാട്‌ന സാഹിബില്‍ നിന്ന് പാര്‍ട്ടിയുടെ സഹായമില്ലാതെ തന്നെയാണ് വിജയിച്ചത. തന്റെ വ്യക്തിപരമായ മിടുക്കുകൊണ്ടാണ് അത് സാധിച്ചത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇത്തവണ ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് സിന്‍ഹ. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന ടു മെന്‍ ആര്‍മി ബിജെപിയില്‍ വണ്‍ മാന്‍ ഷോ നടത്തുകയാണെന്ന് സിന്‍ഹ ആരോപിച്ചു. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് കൂട്ടായ തീരുമാനങ്ങളായിരുന്നു പാര്‍ട്ടിയില്‍. ജനധിപത്യം അതിന്റെ എല്ലാ അര്‍ഥത്തിലും പാര്‍ട്ടിയില്‍ നടപ്പായിരുന്നുവെന്നും സിന്‍ഹ പറഞ്ഞു. രാഹുല്‍ ഗാന്ധി മികച്ച ലീഡറാണെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com