അടിയന്തരവാസ്ഥ കാലത്തെ കേരളത്തെക്കുറിച്ച് ഷാ കമ്മിഷന്‍ 

ഇന്ത്യയില്‍ ഒരിടത്തും സിപിഐ പ്രവര്‍ത്തകരെ അറസ് റ്റ് ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്
കരുണാകരനും ഇന്ദിരാഗാന്ധിയും
കരുണാകരനും ഇന്ദിരാഗാന്ധിയും

മിസ എന്ന ആഭ്യന്തര സുരക്ഷാ നിയമം അനുസരിച്ച് അടിയന്തരവാസ്ഥ കാലത്ത് കേരളത്തില്‍ 790 പേരെ അറസ്റ്റ് ചെയ്‌തെന്ന് ഷാ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കോഫെ പോസെ അനുസരിച്ച് 97 പേരെയും ജില്ലാ മജിസ്േ്രടറ്റിന്റെ നിര്‍ദേശം അനുസരിച്ച് 7,134 പേരേയും അറസ്റ്റ് ചെയ്തു. മിസ പ്രകാരം അറസ്റ്റിലായവരില്‍ 476 പേര്‍ നിരോധിത പാര്‍ട്ടികളിലെ അംഗങ്ങളും 221 പേര്‍ അംഗീകൃത പാര്‍ട്ടികളിലെ അംഗങ്ങളുമാണ്. ഇതില്‍ 115 പേര്‍ സിപിഐ എം പ്രവര്‍ത്തകരാണ്. ഇന്ത്യയില്‍ ഒരിടത്തും സിപിഐ പ്രവര്‍ത്തകരെ അറസ് റ്റ് ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. കേരളത്തില്‍ അറസ്റ്റിലായവരില്‍ 45 അധ്യാപകരും 34 തൊഴിലാളി സംഘടനാ നേതാക്കളും 4 വനിതകളും മൂന്ന് മാധ്യമ പ്രവര്‍ത്തകരും ഉണ്ട്. സെ ന്റര്‍ ഓഫ ് ഇന്ത്യന്‍ കമ്യുണിസ്റ്റ് എന്ന തീവ്രസംഘടനയുടെ പേരില്‍ കേരളത്തില്‍ ഒരാള്‍ തടവിലായെന്നും അത് ഇടുക്കി സ്വദേശിയായ ആന്റണി ബേബിയാണ്. 

ലക്ഷ്യം കടന്ന് വന്ധ്യം കരണം

വന്ധ്യംകരണ പ്രവര്‍ത്തനങ്ങളില്‍  കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച ലക്ഷ്യത്തെക്കാള്‍ കൂടുതല്‍ അടിയന്തരാവസ്ഥയുടെ ആദ്യ വര്‍ഷം കേരളം കൈവരിച്ചു. 1,48,400 വന്ധ്യകരണം കേരളത്തില്‍ നടത്തണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. കേരളം 1,56,622 പേര്‍ക്ക് വന്ധ്യംകരണം നടത്തി. രണ്ടാം വര്‍ഷം 2,22,500 ആയി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം ഉയര്‍ത്തിയപ്പോള്‍ 2,06,600 എണ്ണം ഇവിടെ നടത്തി. വന്ധ്യം കരണ  ശസ്ത്ര ക്രിയയ്ക്കിടെ കേരളത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായും സംസ്ഥാനം കമ്മിഷനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com