കെ. കരുണാകരനെ കല്ലെറിഞ്ഞ രാമേട്ടന്‍ എവിടെയാണ്?

അടിയന്തരാവസ്ഥയുടെ മുഖത്തേറ്റ ആഘാതമായിരുന്നു കെ. കരുണാകരന്റെ കാറിനുനേരെ രാമന്‍ നടത്തിയ കല്ലേറ്. ആ രാമന്‍ ഇന്ന് എവിടെയാണ്?
കെ. കരുണാകരനെ കല്ലെറിഞ്ഞ രാമേട്ടന്‍ എവിടെയാണ്?

ഖാവ് രാമേട്ടന്‍ വലിച്ചെറിഞ്ഞ കല്‌ളുകള്‍ ചെന്നുകൊണ്ടത് കെ. കരുണാകരന്റെ കാറിന്റെ ചില്‌ളില്‍ മാത്രമായിരുന്നില്‌ള; അടിയന്തരാവസ്ഥാ ഭീകരതയുടെ മുഖത്തുകൂടിയായിരുന്നു. ''ഞാനാണ് എറിഞ്ഞത്, കൊല്‌ളാനാണു വന്നത്' എന്നു ചങ്കൂറ്റത്തോടെ അങ്ങോട്ടുചെന്ന് പറഞ്ഞതാകട്ടെ തന്റെ ചെയ്തിയുടെ പേരില്‍ വേറെ ഇരകളുണ്ടാകാതിരിക്കാനായിരിക്കാം. അടിയന്തരാവസ്ഥ വന്നുപോയ ശേഷമുള്ള കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയില്‍ പലവട്ടം കേരളം കേട്ട പ്രതിഷേധ, ചെറുത്തുനില്പ് ഗാഥകളിലൊരിടത്തും തൃശൂര്‍ ആമ്പല്‌ളൂര്‍ മണ്ണമ്പേട്ട കാട്ടിപ്പറമ്പില്‍ രാമരുവിന്റെ മകന്‍ രാമന്റെ പേരില്‌ള.

ആരോടും കൂടിയാലോചിച്ചിരുന്നില്‌ളലേ്‌ളാ അദ്ദേഹം, ആരും ഏല്പിച്ച ചുമതല നിര്‍വഹിച്ചതുമായിരുന്നില്‌ള. ''വിപ്‌ളവ രാഷ്ര്ടീയത്തോടുള്ള കലര്‍പ്പില്‌ളാത്ത കൂറ്; ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ എന്തെങ്കിലുമൊക്കെ ചെയ്യാതെ വയ്യ എന്ന ശക്തമായ നിലപാട്- ഇതൊക്കെയാകാം രാമേട്ടന്‍ കരുണാകരനെ കൊല്‌ളാന്‍ പുറപെ്പടാനുള്ള കാരണം.' ഈ സംഭവം ഓര്‍മിച്ചെടുത്ത സി.പി.ഐ. എം.എല്‍. റെഡ്ഫഌഗ് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കന്‍ പറയുന്നു. സി.പി.ഐ.എം.എല്‌ളുമായി അടുത്തിനിന്നിരുന്നെങ്കിലും പ്രവര്‍ത്തകനൊന്നുമായിരുന്നില്‌ള രാമേട്ടന്‍. പക്ഷേ, ഉള്ളില്‍ എരിയുന്ന കനലുകളുണ്ടായിരുന്നു.

വേണുഗോപാല്‍ എന്നയാളുടെ കുറിക്കമ്പനിയിലായിരുന്നു ജോലി. അവിവാഹിതന്‍. പാര്‍ട്ടിയോടുള്ള അടുപ്പം അറിയാവുന്നത് ഉണ്ണിച്ചെക്കനും മറ്റൊരു പ്രവര്‍ത്തകന്‍ സുബ്രേട്ടനും മാത്രം. ഉണ്ണിച്ചെക്കന്‍ അക്കാലം തൃശൂരിലാണ് പ്രവര്‍ത്തിക്കുന്നത്. അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മൂര്‍ധന്യത്തില്‍ കൈയിലിരുന്ന് ബോംബ് പൊട്ടുന്നു. ചോരയൊലിച്ച് ഓടിയോടിത്തളര്‍ന്നു വീണത് നടവരമ്പ് കോളനിയില്‍. ചോരപ്പാടുകള്‍ പിന്തുടര്‍ന്നെത്തി അവിടെനിന്നു പൊലീസ് അറസ്റ്റു ചെയ്തു. 1976 ജനുവരി 23-നായിരുന്നു അത്. അതിന്റെകൂടി പ്രതിഷേധം പ്രകടിപ്പിക്കാന്‍, അടുത്ത ദിവസങ്ങളിലെപേ്പാഴോ ആണ് രാമന്‍ തിരുവനന്തപുരത്തേക്കു പോയതും കരുണാകരനെ കലെ്‌ളറിഞ്ഞ് പൊലീസ് പിടിയിലായതും. കൃത്യമായ വിവരം ഉണ്ണിച്ചെക്കനുമില്‌ള. സംഭവങ്ങളൊക്കെ അറിയുന്നതുതന്നെ വളരെക്കഴിഞ്ഞാണ്. അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷം. രാമേട്ടന്‍ ഇപേ്പാഴെവിടെയാണെന്ന് ആര്‍ക്കും അറിയില്‌ള. ജീവിച്ചിരിപ്പുണ്ടെങ്കില്‍ 80 വയസ്‌സായിട്ടുണ്ടാകും.

കൊല്ലാന്‍ എറിഞ്ഞത് ഞാന്‍ തന്നെ
നക്‌സലൈറ്റുകളുടെ പാര്‍ട്ടിസംഘടന രഹസ്യമാണ് അന്ന്. പ്രവര്‍ത്തകര്‍ക്കുപോലും പരസ്പരം ശരിയായ പേരുകള്‍ അറിയില്‌ള. ഏതെങ്കിലുമൊരാള്‍ പിടിക്കപെ്പട്ടാല്‍ മറ്റുള്ളവരുടെ വിവരം പുറത്തുവരാതിരിക്കാന്‍ രഹസ്യപേ്പരുകളാണ് ഉപയോഗിക്കുന്നത്. നാട്ടില്‍ ആര്‍ക്കും ഏതുസമയത്തും ആശ്രയിക്കാവുന്ന മനുഷ്യസ്‌നേഹിയായിരുന്നു രാമേട്ടന്‍. പക്ഷേ, ഒരു ഗ്‌ളാസ് ചായ പോലും പ്രത്യുപകാരമായി വാങ്ങിക്കുടിക്കുകയുമില്‌ള. സാമൂഹിക അനീതികളോടു ശക്തമായ എതിര്‍പ്പുള്ളതുകൊണ്ടാണ് നക്‌സലൈറ്റ് അനുഭാവിയായത്. അങ്ങനെയിരിക്കെയാണ് അടിയന്തരാവസ്ഥ വരുന്നത്. എങ്ങും പൊലീസ് രാജ്. എതിര്‍ക്കുന്നവരെ തേടി രാവെന്നും പകലെന്നുമില്‌ളാതെ പല വീടുകളിലും പൊലീസ് കയറിയിറങ്ങുന്നു. പാതിരാവില്‍ വാതിലില്‍ മുട്ടിവിളിച്ച് പൊലീസ് കൂട്ടിക്കൊണ്ടുപോകുന്ന യുവാക്കള്‍ എവിടെയാണെന്ന് അറിയാത്ത സ്ഥിതി. ആരോടു ചോദിക്കാന്‍. 


പൊലീസിനു സംശയമില്‌ളാത്തതുകൊണ്ട് രാമേട്ടന്‍ നാട്ടില്‍തന്നെയുണ്ട്. അതിനിടയിലാണ് ഉണ്ണിച്ചെക്കനും അറസ്റ്റിലായ വിവരം അറിയുന്നത്. ''അതോടെ അടങ്ങിയിരിക്കാന്‍ വയ്യെന്നായി' -അടിയന്തരാവസ്ഥയും ജയില്‍വാസവും കഴിഞ്ഞു തമ്മില്‍ കണ്ടപേ്പാള്‍ രാമേട്ടന്‍ പറഞ്ഞ കാര്യങ്ങളില്‍നിന്ന് ഉണ്ണിച്ചെക്കന്‍ ഓര്‍ത്തെടുക്കുന്നു. ഒടുവില്‍ ഉറപ്പിച്ചു. ആഭ്യന്തരമന്ത്രി കെ. കരുണാകരനെ കൊല്‌ളുക. വലിയ തീരുമാനമാണെങ്കിലും അതിനുള്ള തയാറെടുപ്പുകള്‍ ചെറുതായിരുന്നു. കുറച്ചു നല്‌ള കല്‌ളുകള്‍, മടിയില്‍. അരയില്‍ ഒരു കത്തി. കലേ്‌ളറ്റുംകരയില്‍നിന്നു തിരുവനന്തപുരത്തേക്കു ബസ് കയറി. പ്രതിഷേധം ഉള്ളിലങ്ങനെ ഇരമ്പുമ്പോള്‍ എല്‌ളാം തച്ചുതകര്‍ക്കാന്‍ എളുപ്പമാണെന്നു തോന്നിയെങ്കിലും കാര്യം അത്ര എളുപ്പമലെ്‌ളന്നു ബോധ്യമായത് അവിടെ ചെന്നപേ്പാഴാണ്. കിരീടം വയ്ക്കാത്ത രാജാവാണ് കരുണാകരന്‍. സാധാരണ പ്രജകള്‍ക്ക് ഒന്നു കാണാന്‍ പോലും സാധിക്കില്‌ള. കരുണാകരനെ കാണാനുള്ള കാരണമെന്ന പേരില്‍ ഒരു പരാതി എഴുതി കൈയില്‍ സൂക്ഷിച്ചിരുന്നു. കാണാന്‍ അനുവാദം കിട്ടിയാല്‍ അത് കൊടുക്കുക, അത് വാങ്ങുന്നതിനിടയില്‍ കുത്തുക എന്നതായിരുന്നു പദ്ധതി. കാണലും പരാതി കൊടുക്കലുമൊന്നും നടപ്പുള്ള കാര്യങ്ങളലെ്‌ളന്ന് ഏതാനും ദിവസത്തെ ശ്രമംകൊണ്ടു മനസ്‌സിലായി. 


പിന്മാറിപേ്പാകാന്‍ മനസ്‌സ് അനുവദിക്കുന്നില്‌ള. സെക്രട്ടേറിയറ്റിന്റെ പരിസരത്തൊക്കെ ചുറ്റിക്കറങ്ങി നടന്ന കൈലിയുടുത്ത നാട്ടുമ്പുറത്തുകാരനെ ആരും ശ്രദ്ധിച്ചുമില്‌ള. അങ്ങനെ ഒരു ദിവസം കാര്യങ്ങള്‍ 'ഒത്തുവന്നു.' മുന്നിലും പിന്നിലും പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ കരുണാകരന്‍ വരുന്നു. ഉള്ളുപിടഞ്ഞു. കേരളത്തെ പൊലീസ് തടവറയാക്കിയിരിക്കുന്ന കരുണാകരനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവസരമാണു മുന്നില്‍. മറഞ്ഞുനിന്ന്, മനസ്‌സുകൊണ്ടും ശരീരംകൊണ്ടും സര്‍വശക്തിയുമെടുത്ത്, മടിയില്‍ സൂക്ഷിച്ചിരുന്ന കല്‌ളുകള്‍ തുരുതുരാ കാറിനു നേരെ വലിച്ചെറിഞ്ഞു. പൊലീസ് പട രംഗം കൈയിലെടുത്തു. ആര്, എവിടെനിന്ന് എറിഞ്ഞു എന്ന അങ്കലാപ്പ്. റോഡും കടകളും കെട്ടിടങ്ങളുടെ മുകള്‍നിലകളുമെല്‌ളാം അരിച്ചുപെറുക്കുകയാണു പൊലീസ്. അത്തരമൊരു സാഹസികത ചെയ്യുമെന്നു പ്രതീക്ഷിക്കാവുന്ന രൂപഭാവങ്ങളൊന്നുമില്‌ളാത്ത നാട്ടുമ്പുറത്തുകാരനു പിടിയില്‍പെ്പടാതെ രക്ഷപെടാമായിരുന്നു. പക്ഷേ, പൊലീസിന്റെ അടുത്തേക്കു ചെന്ന് രാമേട്ടന്‍ പറഞ്ഞു: ''ഞാനാണെറിഞ്ഞത്. കൊല്‌ളാനായിരുന്നു പ്‌ളാന്‍.'


പൊലീസ് അടിച്ചുവീഴ്ത്തി ചവിട്ടിക്കുഴച്ചു. ഏതൊക്കെ ക്യാമ്പുകളില്‍ കൊണ്ടുപോയെന്നോ എന്തൊക്കെ ചെയെ്തന്നോ അറിയില്‌ള. ഒടുവില്‍ നാഗര്‍കോവിലിലെ ജയിലിലാണ് പാര്‍പ്പിച്ചത്. അത്തരം വാര്‍ത്തകളൊന്നും പുറത്തുവരാത്ത കാലമായതുകൊണ്ട് ആരും അറിഞ്ഞില്‌ള. ''അടിയന്തരാവസ്ഥ പിന്‍വലിച്ചപേ്പാള്‍ നക്‌സലൈറ്റുകള്‍ ഒഴികെയുള്ള തടവുകാരെല്‌ളാം പുറത്തിറങ്ങി. പലവിധ കേസുകള്‍ ചുമത്തി നക്‌സലൈറ്റുകളെ പിന്നീടും ജയിലിലിട്ടു. അടിയന്തരാവസ്ഥയില്‍ കാണാതായവരെക്കുറിച്ചുള്ള പലതരം അന്വേഷണങ്ങളും മൂവ്‌മെന്റുകളും പുറത്തുനടക്കുന്നു. കാണാതായവരുടെ പേരുകളുടെ കൂട്ടത്തില്‍ രാമേട്ടന്റെ പേരു കണ്ടത് ജയിലിലെത്തിയ പത്രത്തിലാണ്.' ഉണ്ണിച്ചെക്കന്‍ പറയുന്നു. ''എനിക്ക് അദ്ഭുതമായി. എനിക്കും സുബ്രേട്ടനും മാത്രമലേ്‌ള രാമേട്ടന്റെ പാര്‍ട്ടിബന്ധം അറിയുകയുള്ളു. ഞാനത് പൊലീസിനോടു പറഞ്ഞിട്ടില്‌ള. സുബ്രേട്ടന്‍ അറസ്റ്റിലായിട്ടുണ്ടാകും. അദ്ദേഹമാകും പറഞ്ഞത്. എന്തായാലും വിവരം പുറത്തുവന്നതോടെ രാമേട്ടനെ ബന്ധുക്കള്‍ ജാമ്യത്തില്‍ ഇറക്കി.' നക്‌സലൈറ്റുകളുമായുള്ള ബന്ധം ആരും പറഞ്ഞറിഞ്ഞ് കുടുങ്ങിയതലെ്‌ളന്നും കരുണാകരനെ കൊല്‌ളാന്‍ പോയ സംഭവവും പിന്നീടാണ് അറിയുന്നത്. 


എന്തൊക്കെയോ ചെറുബിസിനസ്‌സുകള്‍ ചെയ്ത് ആമ്പല്‌ളൂരിലുണ്ടായിരുന്നു കുറേക്കാലം. കുറച്ചു ഭൂമി സ്വന്തമായി ഉണ്ടായിരുന്നതില്‍ ഒരു ഭാഗം ചേട്ടന്റെ മകന്‍ സുരേന്ദ്രന്റെ പേരില്‍ എഴുതിവച്ചു. നാലു സെന്റ് സി.പി.ഐ.എം.എല്‌ളിനുവേണ്ടി ഉണ്ണിച്ചെക്കന്റെ പേരിലും. എന്നിട്ട് ആരോടും പറയാതെ നാടുവിട്ടു. പലയിടത്തും തിരയാന്‍ പലരോടും പറഞ്ഞിരുന്നുവെന്ന് ഉണ്ണിച്ചെക്കന്‍. അങ്ങനെ ഒരുനാള്‍ കണ്ടെത്തി തിരികെ കൊണ്ടുവരികയും ചെയ്തു. പത്തുവര്‍ഷം മുമ്പ് വീണ്ടും രാമേട്ടന്‍ അപ്രത്യക്ഷനായി. ആര്‍ക്കുമറിയില്‌ള എവിടെയുണ്ടെന്ന്; തീനാളം ഉള്ളിലൊളിപ്പിച്ച മനുഷ്യസ്‌നേഹികളിലൊരാളുടെ കൂടി കാലം കഴിഞ്ഞോ എന്നും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com